കാലുകൾ മനോഹരമായിരിക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകുമല്ലോ. പലരും അതിനു വേണ്ടി ബ്യൂട്ടിപാർലറുകളിൽ പോയി അതിനു വേണ്ട കാര്യങ്ങൾ ചെയ്തു ഒരുപാട് പൈസ എല്ലാം മുടക്കാറുണ്ട്. എന്നാൽ യാതൊരു ചെലവുമില്ലാതെ നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ നമ്മുടെ കാലുകൾ മനോഹരമാക്കാം.
കാലുകളിൽ ഉണ്ടാകുന്ന കറുപ്പ് കളറുകൾ എല്ലാം തന്നെ ഇത് മാറിപ്പോകും. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന മൂന്ന് സാധനങ്ങൾ മാത്രമേ ഇതിനുവേണ്ടി ആവശ്യമുള്ളൂ. ആദ്യം തന്നെ ഒരു തക്കാളിയുടെ പകുതിയെടുത്ത് അതിന്റെ നേരെ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതോടൊപ്പം തന്നെ ഒരു നാരങ്ങയുടെ പിഴിഞ്ഞ് അതിലേക്ക് ഒഴിക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇപ്പോൾ അത് നല്ലതുപോലെ പതഞ്ഞു വരുന്നത് കാണാം ഉടനെ തന്നെ കാലുകളിലേക്ക് തേച്ചുപിടിപ്പിക്കുക.
ശേഷം കുറച്ച് സമയം ഡ്രൈ ആകുന്നത് വരെ വെയിറ്റ് ചെയ്യുക അതിനുശേഷം കഴുകി കളയുക. ആദ്യത്തെ യൂസിൽ തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് കാണാൻ സാധിക്കുന്നത് ആയിരിക്കും ഇത് ആഴ്ചയിൽ ഒരു മൂന്നുപ്രാവശ്യം തുടർച്ചയായി ചെയ്യുക. നല്ല മാറ്റം തന്നെ നിങ്ങൾക്ക് കാണാം. Credit : Vijaya media