മഴക്കാലമായതോടുകൂടി വസ്ത്രങ്ങൾ ഒന്നും തന്നെ പെട്ടെന്ന് ഉണങ്ങി കിട്ടാതെ അവസ്ഥയാണല്ലോ. ഇത്തരം സന്ദർഭങ്ങളിൽ വെള്ളം തോർത്തുകൾ എല്ലാം തന്നെ പെട്ടെന്ന് കരിമ്പൻ പിടിക്കുന്നതിനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. വസ്ത്രങ്ങളിൽ ഒരു പ്രാവശ്യം കരിമ്പൻ വന്നാൽ പിന്നീട് അത് പോകുന്നതിനും വളരെ പാട് തന്നെയാണ്.
അതിനുള്ള ഒരു മാർഗ്ഗമാണ് പറയാൻ പോകുന്നത് എത്ര വലിയ കരിമ്പിൽ പിടിച്ച വസ്ത്രം ആണെങ്കിലും അതിലെ കരിമ്പൻ പാടുകളെല്ലാം തന്നെ എളുപ്പത്തിൽ മാറ്റാം. അതിനായി ആദ്യം തന്നെ ഒരു വലിയ പാത്രം എടുക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളവും എടുക്കുക .
ശേഷം ആദ്യം തന്നെ ഏത് സോപ്പ് പൊടിയാണോ നിങ്ങൾ കഴുകാൻ എടുക്കുന്നത് അത് ഇട്ടുകൊടുക്കുക. ശേഷം ഒരു നാരങ്ങ മുഴുവനായും അതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഈ വെള്ളത്തിലേക്ക് നിങ്ങൾക്ക് കഴുകേണ്ട കരിമ്പൻ പിടിച്ച വസ്ത്രങ്ങൾ മുക്കി വെക്കുക.
അരമണിക്കൂർ നേരത്തേക്ക് അതുപോലെ തന്നെ നോക്കി വയ്ക്കുക ശേഷം തുണി പിഴിഞ്ഞ് പുറത്തേക്ക് എടുക്കുക. നിങ്ങൾക്ക് കാണാൻ സാധിക്കും കരിമ്പൻ പിടിച്ച പാടുകൾ എല്ലാം തന്നെ പോയിരിക്കുന്നത്. ഇത്രയും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ ടിപ്പ് നിങ്ങളും ചെയ്തു നോക്കൂ. Credit : Infro tricks