Making Of Tasty Pappadam Curry : എല്ലാവർക്കും പപ്പടം കഴിക്കാൻ വളരെയധികം ഇഷ്ടമാണല്ലോ എന്നാൽ ഇനി പപ്പടം വെറുതെ കഴിക്കേണ്ട ആവശ്യമില്ല ഒരു കറിയാക്കി കഴിക്കാം. എങ്ങനെയാണ് ഈ പപ്പടം കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടാകുമ്പോൾ അര ടീസ്പൂൺ കടുക് അര ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് കൊടുക്കുക. ശേഷം അഞ്ച് വറ്റൽ മുളകും കുറച്ചു കറിവേപ്പിലയും ചേർത്തുകൊടുത്ത മോപ്പിക്കുക അതിലേക്ക് 20 ചുവന്നുള്ളി ചേർത്തു കൊടുക്കുക 10 വെളുത്തുള്ളി ചേർത്തു കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക. ഉള്ളി വഴന്നു വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
തക്കാളി എന്ത് വരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് അരക്കപ്പ് വാളൻപുളി വെള്ളം ഒഴിച്ചുകൊടുക്കുക. ശേഷം ഒരു കപ്പ് വെള്ളം കൂടി ചേർത്ത് തിളപ്പിക്കാൻ ആയിരിക്കും.
ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കറി കുറുകി വരുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന പപ്പടം കഷണങ്ങളാക്കിയത് ചേർത്തു കൊടുത്ത് ഇളക്കുക. അവസാനമായി അരക്കപ്പ് കട്ടിയുള്ള നാളികേരപ്പാലും മൂന്ന് പച്ചമുളക് കീറിയതും കുറച്ച് കറിവേപ്പിലയും ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം പകർത്തി വയ്ക്കുക. Credit : Shamees kitchen