ഈ ലേഹ്യം കഴിച്ചാൽ ചുമയും ജലദോഷവും ക്ഷീണവും എല്ലാം പമ്പകടക്കും.

ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഇന്ന് വളരെയധികം അസുഖങ്ങൾ നേരിടുന്നുണ്ടാകും. മഴ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു അതോടെ തന്നെ അതിന്റെ കൂടെ വരുന്ന അസുഖങ്ങളും നമുക്ക് പിടിപെടാൻ തുടങ്ങിയിരിക്കുന്നു പ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് ഇതിന് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു പ്രതിവിധി.

നമ്മുടെ ശരീരം ഇത്തരം അസുഖങ്ങളെ പ്രതിരോധിക്കാൻ നമ്മൾ എപ്പോഴും സജ്ജമാക്കിയിരിക്കണം. അതിനുവേണ്ടി നമുക്ക് ചെറിയ ഉള്ളി വെച്ച് ഒരു ഒറ്റമൂലി തയ്യാറാക്കാം എല്ലാവരും ഇത് തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ വളരെ നല്ലതായിരിക്കും. ഉണ്ടാക്കിയെടുക്കുന്നതിനുവേണ്ടി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അയമോദകം എടുക്കുക. അതുപോലെ ഒരു ടീസ്പൂൺ ജീരകം മൂന്ന് ഏലക്കായ എന്നിവ ഒരു പാനിൽ ഇട്ട് നല്ലതുപോലെ ചൂടാക്കുക.

ശേഷം അത് പകർത്തി വയ്ക്കുക. അടുത്തതായി പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം 20 ചുവന്നുള്ളി ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് കുറച്ചു വെള്ളം ചേർത്ത് കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ വെന്തു വരുമ്പോൾ പകർത്തി വയ്ക്കുക. ശേഷം ഇതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര പാനി തയ്യാറാക്കുക.

അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ആദ്യം വറുത്ത് വച്ചിരിക്കുന്ന ജീരകം അയമോദകം ഏലക്കായ ചേർക്കുക. വഴറ്റിവച്ചിരിക്കുന്ന ഉള്ളി ചേർത്ത് കൊടുക്കുക.നല്ലതുപോലെഅരച്ചെടുക്കുക അതിനുശേഷം പകർത്തി വയ്ക്കുക അടുത്തതായി വേറൊരു പാൻ ചൂടാക്കി അതിലേക്ക് ശർക്കരപ്പാനി ഒഴിക്കുക ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. നന്നായി ഡ്രൈ ആയി വരുമ്പോൾ പകർത്തി വയ്ക്കാം. നിങ്ങളും ഇതുപോലെ തയ്യാറാക്കി വെക്കു. Credit : tip of idukki

Leave a Reply

Your email address will not be published. Required fields are marked *