നാരങ്ങ തൊലി ഉപയോഗമില്ലാത്തതുകൊണ്ട് തന്നെ പലപ്പോഴും നമ്മൾ അത് കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ നാരങ്ങാ നീര് മാത്രമല്ല നാരങ്ങ തൊലിയും നമുക്ക് വളരെ ഉപകാരപ്പെടുന്ന ഒരു സാധനം ഉണ്ടാക്കാൻ പറ്റും. ഒരുപാട് പൈസ കൊടുത്ത് പാത്രങ്ങൾ കഴുകുന്നതിനുള്ള ഡിഷ് വാഷ് നമ്മൾ വാങ്ങി വയ്ക്കാറില്ല എന്നാൽ ഇനി വാങ്ങി വയ്ക്കേണ്ട ആവശ്യമില്ല.
നാരങ്ങാ തൊലികൊണ്ട് ഇതുപോലെ തയ്യാറാക്കു. ആദ്യം തന്നെ ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം എടുത്ത് നാരങ്ങ തൊലി അതിലേക്ക് ഇട്ടുകൊടുക്കുക ശേഷം നല്ലതുപോലെ തിളപ്പിക്കുക. 15 മിനിറ്റ് എങ്കിലും നന്നായി തിളപ്പിക്കേണ്ടതാണ് ശേഷം നാരങ്ങ അതിൽനിന്നും എടുത്ത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക.
ശേഷം അത് നാരങ്ങാ വെള്ളത്തിലേക്ക് ഇട്ട് ഇളക്കിയശേഷം ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റിവയ്ക്കുക ശേഷം അതിലേക്ക് കുറച്ചു ഉപ്പ് ചേർത്ത് കൊടുക്കുക കുറച്ചു വിനാഗിരി ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. വീണ്ടും അടുപ്പിൽ വച്ച് നന്നായി തിളപ്പിക്കുക.
നല്ലതുപോലെ തിളച്ച് ഭാഗമായതിനുശേഷം പകർത്തി വയ്ക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. ഇത്ര മാത്രമേയുള്ളൂ ഡിഷ് വാഷ് റെഡിയായി കഴിഞ്ഞിരിക്കുന്നു ഇത് നിങ്ങൾക്ക് ആവശ്യമുള്ള പാത്രങ്ങളിൽ ഒഴിച്ച് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. Credit : Malayali corner