എല്ലാവർക്കും തന്നെഇപ്പോഴും നമ്മൾ ഭംഗിയായിരിക്കണം എന്ന് ആഗ്രഹിക്കാറില്ലേ.അതിനുവേണ്ടി വിലകൂടിയ പല സാധനങ്ങളും നമ്മൾ ഉപയോഗിക്കുന്നവരും ആയിരിക്കും. എന്നാൽ അതിൽ ചിലതെങ്കിലും നമ്മുടെ ചർമ്മത്തെ മോശമായി ബാധിക്കുന്ന സാധനങ്ങൾ ഉണ്ടാകും. അതുകൊണ്ടുതന്നെ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം.
ഇന്ന് ഇവിടെ പറയാൻ പോകുന്നത് നമ്മുടെ ചുണ്ടുകളിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റി ചുണ്ടുകൾ ചുവന്ന തുടുത്തതാക്കുവാൻ പറ്റുന്ന ചില ടിപ്പുകൾ പറ്റിയാണ്. ബീറ്റ് റൂട്ട് ആണ് ഉപയോഗിക്കേണ്ടത്. ഇതിനുവേണ്ടി എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.
അതിനായി ബീറ്റ് റൂട്ട് ഒരെണ്ണം തോല് കളഞ്ഞ് ചെറിയ കഷ്ണങ്ങൾ ആക്കുക ശേഷം അതൊരു മിക്സിയുടെ ജാറിൽ ഇട്ട് വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തുക അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇത് നിങ്ങൾക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ് അപ്പോൾ കുറെ നാളത്തേക്ക് കേടാവുകയില്ല.
ദിവസത്തിൽ രണ്ടുപ്രാവശ്യം ഇത് നിങ്ങളുടെ ചുണ്ടിൽ തേച്ചുപിടിപ്പിക്കുക അതിനുശേഷം കളയാവുന്നതാണ് ഒരു അരമണിക്കൂർ നേരത്തേക്ക് എങ്കിലും ചുണ്ടിൽ തേച്ചുപിടിപ്പിക്കുക. നിങ്ങൾ ഇത് തുടർച്ചയായി ചെയ്യുകയാണെങ്കിൽ നല്ല മാറ്റം തന്നെ കാണാൻ സാധിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali former