മിക്കവാറും എല്ലാവരുടെയും വീടുകളിലും ഫ്രിഡ്ജ് ഉണ്ടായിരിക്കും. ഫ്രിഡ്ജ് ഉപയോഗിക്കുന്ന സമയങ്ങളിൽ ഫ്രീസറിന്റെ അകത്ത് പലപ്പോഴും ഐസ് കൊണ്ട് മൂടി ഫ്രീസർ തുറക്കാൻ പോലും പറ്റാത്ത രീതിയിൽ ഉള്ള അനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ. ഇങ്ങനെയുള്ള സമയങ്ങളിൽ കൂടുതലും നമ്മൾ ഫ്രിഡ്ജ് ഓഫ് ചെയ്തു വയ്ക്കാനാണ് പതിവ്.
എങ്കിൽ മാത്രമേ അതിലെ അത്രയും ഐസ് മുഴുവൻ അലിഞ്ഞു പോവുകയുള്ളൂ. എന്നാൽ ഇനി അത്തരത്തിലുള്ള അവസ്ഥകൾക്ക് ഒന്നും വഴിവെച്ചു കൊടുക്കേണ്ട ആവശ്യമില്ല. ഒരു ചിരട്ട കൊണ്ട് എളുപ്പത്തിൽ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താം. അതിനായി ചെയ്യേണ്ടത് ഒരു ചിരട്ട എടുക്കുക ശേഷം അതിൽ കുറച്ച് ഉപ്പ് ഇട്ടു കൊടുക്കുക.
ശേഷം ഫ്രീസറിന്റെ അകത്ത് ഒരു ഭാഗത്ത് വെച്ചു കൊടുക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഫ്രീസറിന്റെ അകത്ത് ഒട്ടും തന്നെ ഐസ് പിടിക്കുകയില്ല. അതുപോലെ ഫ്രീസറിൽ ചെയ്യാൻ പറ്റുന്ന മറ്റൊരു ടിപ്പാണ് പറയാൻ പോകുന്നത്. മീനു ഇറച്ചിയോ വാങ്ങുന്ന സമയങ്ങളിൽ അതിൽ നിന്നുള്ള ചോര ഫ്രീസറിൽ പറ്റി പലപ്പോഴും വൃത്തികേട് ആകാറില്ല.
അത്തരം അവസ്ഥകൾ ഒഴിവാക്കുന്നതിനു വേണ്ടി ഒരു പ്ലാസ്റ്റിക് കവർ വച്ചു കൊടുക്കുകയാണെങ്കിൽ ചോര വന്നാൽ തന്നെ അത് പ്ലാസ്റ്റിക് കവറിൽ ആകും പിന്നീട് എടുത്തു കളഞ്ഞാൽ മതി. ഈ രണ്ട് ടിപ്പുകളും നിങ്ങൾ ചെയ്തു നോക്കാൻ മറക്കല്ലേ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : grandmother tips