Making Of Tasty Kovakka Dry Fry : ഇന്ന് ചോറിന്റെ കൂടെ കഴിക്കാൻ ഒരു അടിപൊളി ഗോവയ്ക്ക് ഫ്രൈ തയ്യാറാക്കിയാലോ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ കോവയ്ക്ക ഫ്രൈ ഇതുപോലെ ഉണ്ടാക്കിക്കൊടുക്കും കോവയ്ക്ക കഴിക്കാത്തവരും കഴിച്ചു പോകും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അര ടീസ്പൂൺ ജീരകം ചേർത്ത് കൊടുക്കുക അഞ്ചു വെളുത്തുള്ളി ചതച്ചത് ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ മൂപ്പിക്കുക.
അതിനുശേഷം മൂന്ന് വറ്റൽ മുളക് ഒരു സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. വളർന്നു വരുമ്പോൾ കുറച്ച് കറിവേപ്പിലയും അര ടീസ്പൂൺ മഞ്ഞൾ പൊടി ഒന്നര ടീസ്പൂൺ മുളകുപൊടി ഒരു നുള്ള് കായപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
പൊടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ ചെറുതായി അരിഞ്ഞ കോവയ്ക്ക ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അരക്കപ്പ് വെള്ളം കൂടി ചേർത്ത് അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ ഡ്രൈയായി വരുമ്പോൾ പകർത്തി വെക്കാം രുചിയോടെ കഴിക്കാം. Credit : Shamees kitchen