എല്ലാദിവസവും രാവിലെ എഴുന്നേറ്റതിനുശേഷം വെറും വയറ്റിൽ നിങ്ങൾ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിക്കൂ നിങ്ങൾക്ക് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ദഹന പ്രശ്നങ്ങൾ ഇല്ലാതാകുന്നു. കൂടാതെ ഗ്യാസിഡിറ്റി വയറു വീർത്തിരിക്കുന്ന അവസ്ഥ എന്നിവ ഇല്ലാതാക്കുന്നു. ഉലുവ തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നു.
ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നു. ചർമ്മത്തിന്റെ നല്ല ആരോഗ്യത്തിന് ഉലുവ വെള്ളം തലയിൽ തേക്കുന്നത് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഇതിന് സഹായിക്കും. അതുപോലെ അമിതഭാരം ഉള്ളവർക്ക് കുറയ്ക്കാൻ വളരെ നല്ലതാണ് ഉലുവ വെള്ളം.
ഉലുവയിൽ അടങ്ങിയിരിക്കുന്ന ഫൈബർ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. ഇതിലെ ലയിക്കുന്ന സ്വാഭാവികം ആയിട്ടുള്ള നാരുകൾ വളരെ ഉപകാരപ്രദമാണ്. അതുപോലെ സ്ത്രീകളിൽ ആർത്തവ സമയത്തുണ്ടാകുന്ന വേദനകളെ കുറയ്ക്കുന്നതിന് വളരെ നല്ലതാണ് ഉലുവ. പുതിയ പഠനങ്ങൾ അനുസരിച്ച് കാൻസർ രോഗത്തെ തടയുന്നതിനും ഉലുവ വളരെയധികം സഹായിക്കുന്നു.
ശരീരത്തിലെ ടോക്സിനുകളെ ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം നല്ല രീതിയിൽ നിയന്ത്രിച്ചു കൊണ്ടുപോകാൻ ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ട് സാധിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Healthies & Beauties