Making Of Nool Porotta In Easy Way : പൊറോട്ട നിങ്ങൾ ആദ്യമായിട്ടാണ് ഉണ്ടാക്കാൻ ശ്രമിക്കുന്നത് എന്നാൽ ഇതുപോലെ ഉണ്ടാക്കിയാൽ മതി. തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നൂൽ പൊറോട്ടയുടെ റെസിപ്പി നോക്കാം. ഇതിനായി ആദ്യം തന്നെ രണ്ട് കപ്പ് മൈദ ഒരു പാത്രത്തിലേക്ക് എടുക്കുക അതിലേക്ക് മുക്കാൽ ടീസ്പൂൺ പഞ്ചസാര ചേർക്കുക മുക്കാൽ ടീസ്പൂൺ ഉപ്പ് ചേർക്കുക ആവശ്യത്തിന് വെള്ളം ചേർക്കുക. ശേഷം കൈകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കുക.
ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുത്തതിനു ശേഷം. മേശയിൽ കുറച്ച് മൈദ പൊടി വിതറിയതിനുശേഷം മാവ് അതിലേക്കിട്ട് ഒരു 10 മിനിറ്റ് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക മാവ് വളരെ സോഫ്റ്റ് ആയി കിട്ടുന്നതിനാണ്. മാവിന്റെ മുകളിലെല്ലാം കുറച്ച് എണ്ണ പുരട്ടിയതിനുശേഷം രണ്ടു മണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക അത് കഴിഞ്ഞ് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക.
ഉരുളകൾ എല്ലാം തന്നെ നനഞ്ഞ തുണികൊണ്ട് മൂടി കുറച്ചു സമയം വയ്ക്കുക. അതിനുശേഷം ഓരോ ഉരുളകളും എത്രത്തോളം കനം കുറച്ച് പരത്താൻ പറ്റുന്നുവോ അത്രത്തോളം കനം കുറച്ച് പരത്തുക ശേഷം കത്തികൊണ്ട് വരഞ്ഞു കൊടുക്കുക. ശേഷം ഒരു ഭാഗത്തുനിന്ന് ചുരുട്ടി എടുക്കുക.അതിനുശേഷം വട്ടത്തിൽ ചുറ്റിച്ച് എടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തുക എല്ലാം ഇതുപോലെ തയ്യാറാക്കുക.
അതിനുമുകളിലായി കുറച്ച് എണ്ണ ഒഴിച്ചു കൊടുക്കുക ശേഷം വീണ്ടും പരത്തി എടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണ തേച്ചു കൊടുക്കുക ശേഷം തയ്യാറാക്കിയ ഓരോ പൊറോട്ടയും അതിലേക്ക് ഇട്ട് രണ്ട് ഭാഗവും നല്ലതുപോലെ വേവിച്ചെടുക്കുക. എല്ലാ പൊറോട്ടകളും തയ്യാറാക്കിയതിനുശേഷം ഒന്നിന് മുകളിൽ ഒന്നായി വെച്ച് കൈകൊണ്ട് തട്ടിയെടുക്കുക. Credit : neethus Malabar kitchen