Kerala Breakfast Banana Idiyappam : ഇടിയപ്പം എന്നും കഴിക്കുന്നതിൽ നിന്നും വ്യത്യസ്തമായ ടേസ്റ്റിൽ ഇതുപോലെ തയ്യാറാക്കി നോക്കൂ. പഴുത്ത നേന്ത്രപ്പഴം ഉപയോഗിച്ച് ഇപ്പോൾ തന്നെ തയ്യാറാക്കാം മധുരമൂറും വെറൈറ്റി ഇടിയപ്പം. ഇത് ഉണ്ടാക്കുന്നതിനായി നല്ലതുപോലെ പഴുത്ത നേന്ത്രപ്പഴം എടുക്കുക ശേഷം അത് ആവിയിൽ നല്ലതുപോലെ വേവിച്ചെടുക്കുക അതിനുശേഷം അത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക.
അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം ഒരു കപ്പ് ഇടിയപ്പത്തിന്റെ പൊടി ചേർത്തു കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം കുറച്ചു നെയ്യ് ഒഴിച്ചു കൊടുക്കുക ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക. വെള്ളം ചേർത്തു കൊടുക്കുമ്പോൾ ചൂടുവെള്ളം തന്നെ ചേർത്തു കൊടുക്കേണ്ടതാണ്.
ശേഷം കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക മാവ് വളരെ സോഫ്റ്റ് ആയി തന്നെ കുഴച്ചെടുക്കേണ്ടതാണ് അതിനുശേഷം സേവനാഴി എടുക്കുക. അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് വെച്ചു കൊടുക്കുക. ശേഷം ഒരു വാഴയില എടുത്ത് അതിലേക്ക് സാധാരണ ഇടിയപ്പം ഉണ്ടാക്കുന്നത് പോലെ പിഴിഞ്ഞൊഴിക്കുക. അതിനുശേഷം .
കുറച്ച് അതിനു മുകളിലായി ഇട്ടു കൊടുക്കുക അതിനുശേഷം എല്ലാം തയ്യാറാക്കി കഴിഞ്ഞ് ആവിയിൽ ഒരു 5 മിനിറ്റ് വേവിച്ചെടുക്കുക. വളരെ രുചികരമായിട്ടുള്ള മധുരമൂറും ഇടിയപ്പം ഇനി ഇതുപോലെ തയ്യാറാക്കു. ചെറിയ കുട്ടികൾക്ക് എല്ലാം ഇത് വളരെയധികം ഇഷ്ടമായിരിക്കും. പഴം കഴിക്കാൻ മടിയുള്ളവർക്ക് ഇതുപോലെ തയ്യാറാക്കി കൊടുക്കു. Credit : Shamees kitchen