നിങ്ങളുടെ വീട്ടിൽ ദിവസവും ഉപയോഗിക്കുന്ന വിളക്കുകൾ ഇതുപോലെ ആകാറുണ്ടോ. നിലവിളക്ക് ദിവസവും കത്തിക്കുന്ന സമയത്ത് കത്തിക്കഴിഞ്ഞതിനുശേഷം നോക്കുമ്പോൾ ഇതുപോലെയുള്ള കരിഞ്ഞ പാടുകൾ കാണുന്നത് സ്വാഭാവികമാണ്. എന്നാൽ ഓരോ പ്രാവശ്യം നമ്മൾ ഉപയോഗിക്കുമ്പോഴും വിളക്ക് നല്ല വൃത്തിയോടെ തന്നെ കഴുകിയെടുക്കേണ്ടത് ആണ്. സാധാരണ സോപ്പ് മാത്രം ഉപയോഗിച്ചുകൊണ്ട് ഈ എണ്ണ കറ പോകാൻ എളുപ്പമല്ല.
മാത്രമല്ല കരിഞ്ഞ പാടുകൾ പോകാനും സാധിക്കുന്നതല്ല. അതിനുവേണ്ടി നമുക്ക് ഒരു ലോഷൻ തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിൽ ആദ്യം കുറച്ചു വിനാഗിരി എടുക്കുക അതിലേക്ക് കുറച്ച് സോപ്പ് ലോഷൻ ഒഴിച്ചു കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കല്ലുപ്പ് ഇട്ടു കൊടുക്കുക ശേഷം ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതുകഴിഞ്ഞ് ഒരു സ്പ്രേ കുപ്പിയിലോ അല്ലെങ്കിൽ സാധാരണ ഒരു കുപ്പിയിലോ ഒഴിച്ചു വയ്ക്കുക. ശേഷം കഴുകാൻ വിളക്ക് എടുക്കുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഒഴിച്ചതിനു ശേഷം എല്ലാ ഭാഗത്തും നന്നായി തേച്ചുപിടിപ്പിക്കുക ശേഷം ഒരു അഞ്ചുമിനിറ്റ് മാറ്റിവെക്കുക അതുകഴിഞ്ഞ് സ്ക്രബ്ബർ ഉപയോഗിച്ചുകൊണ്ട് ഉരച്ച വൃത്തിയാക്കുക.
സാധാരണ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനേക്കാൾ എളുപ്പത്തിൽ തന്നെ വൃത്തിയാവുകയും പുതിയത് പോലെ തിളങ്ങുകയും ചെയ്യും. ഇനി എല്ലാവരും വിളക്ക് കഴുകുന്നതിനു മുൻപായി ഇതുപോലെ ഒരു ക്ലീനിങ് ലോഷൻ തയ്യാറാക്കി വയ്ക്കൂ കുറെ നാളത്തേക്ക് കേടുകൂടാതെ നമുക്ക് ഉപയോഗിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : grandmother tips