Making Of tasty Kadala Curry : ആ വട്ടയപ്പം കഴിക്കാൻ എല്ലാവർക്കും തന്നെ വളരെ ഇഷ്ടമാണ് കാരണം ഇത് രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയിട്ടും വൈകുന്നേരം ചായയുടെ കൂടെയും കഴിക്കാൻ ഒരുപോലെ തന്നെ എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. കൂടുതലായും നമ്മൾ ബേക്കറികളിൽ നിന്നെല്ലാം വട്ടയപ്പം വാങ്ങി കഴിക്കാറുണ്ടല്ലോ വീട്ടിൽ തയ്യാറാക്കി നോക്കുമ്പോൾ അതുപോലെ നമുക്ക് കറക്റ്റ് ആയി ഉണ്ടാക്കി വയ്ക്കാൻ സാധിക്കാതെ വരാറുണ്ട്. എന്നാൽ ഇനി അത് ഓർത്ത് ആരും വിഷമിക്കേണ്ട ആവശ്യമില്ല ബേക്കറിയിൽ എങ്ങനെയാണോ ഉണ്ടാക്കുന്നത്? അതുപോലെ തന്നെ വീട്ടിലും നമുക്ക് തയ്യാറാക്കാം.
അതിനായി ഇതുപോലെ ചെയ്താൽ മാത്രം മതി ആദ്യം തന്നെ മൂന്ന് കപ്പ് പച്ചരി വെള്ളത്തിൽ കുതിർക്കാനായി നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക അതേസമയം ഒരു ടീസ്പൂൺ ഈസ്റ്റ് ഒരു പാത്രത്തിലിട്ട് അതിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ച് മാറ്റിവയ്ക്കുക. അടുത്തതായി ചെയ്യേണ്ടത് മറ്റൊരു പാത്രം എടുക്കുക അതിലേക്ക് കുതിർത്ത് വെച്ച പച്ചരി ഇട്ടുകൊടുക്കുക ശേഷം അരക്കപ്പ് ചോറ് ചേർക്കുക .അരക്കപ്പ് നാളികേരം ചിരകിയത് ചേർക്കുക .
ഈസ്റ്റ് മാറ്റിവെച്ചത് ചേർക്കുക ആവശ്യത്തിന് പഞ്ചസാര ചേർക്കുക ഒരു നുള്ള് ഏലക്കാപൊടി ചേർക്കുക ഇവയെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക ഇതിലേക്ക് ഒരു നുള്ള് ഉപ്പും കൂടി ചേർക്കുക ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ കുറേശ്ശെയായി നല്ലതുപോലെ അരച്ചെടുക്കുക ഒട്ടും തന്നെ തരികൾ ഉണ്ടാകാൻ പാടുള്ളതല്ല അതിനുശേഷം എല്ലാം കൂടി ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ഇത് അടച്ച് വയ്ക്കുക.
നാലു മണിക്കൂർ കൊണ്ട് തന്നെ നല്ലതുപോലെ പറഞ്ഞു വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും നന്നായി പതഞ്ഞു വന്നതിനുശേഷം അധികം ഇളക്കി എടുക്കാതെ ഒരു തവികൊണ്ട് പതിയെ വേണം മാവ് എടുക്കുവാൻ വട്ടയപ്പം ഉണ്ടാക്കുന്നതിന് വേണ്ടി ഒരു പാത്രം എടുക്കുക അതിൽ മുഴുവനായി നെയ് തേച്ചുപിടിപ്പിക്കുക ശേഷം മാവ് കുറേശ്ശെയായി ഒഴിച്ചു കൊടുക്കുക. മുക്കാൽ ഭാഗത്തോളം ഒഴിച്ചുകൊടുക്കുക ശേഷം ആവിയിൽ ഒരു 10 മിനിറ്റ് വേവിച്ചെടുക്കുക നല്ല സോഫ്റ്റ് ആയി പൊന്തി വന്നിരിക്കുന്ന വട്ടയപ്പം നിങ്ങൾക്ക് കിട്ടുന്നതായിരിക്കും. Credit : Rathna’s kitchen