ഇന്നത്തെ കാലത്ത് പല ആളുകളും തന്നെ കുഴിനഖം എന്ന അസുഖം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലർക്കും കാലുകളിൽ ആയിരിക്കും കൂടുതലായി കുഴിനഖം കണ്ടുവരുന്നത് എന്നാൽ കൈകളിലും കുഴിനഖം വരുന്ന അവസ്ഥകളും ഉണ്ടായേക്കാം. കഠിനമായ വേദനയായിരിക്കും ഈ സമയങ്ങളിൽ അനുഭവിക്കേണ്ടതായി വരുന്നത് അതുകൊണ്ടുതന്നെ പലർക്കും ഈ അസുഖത്തെപ്പറ്റി പറയുമ്പോൾ പേടിയാണ്.
എന്നാൽ ഇനിയും വിഷമിക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ കുഴിനഖം മാറ്റിയെടുക്കാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഫങ്കൽ ബാക്ടീരിയൽ ഇൻഫെക്ഷനുകൾ വൃത്തിയില്ലായ്മ വല്ലാതെ വിയർക്കുക പ്രമേഹം നഖം തീരെ ചെറുതായി ഇരു ഭാഗങ്ങളും ഇറക്കി വെട്ടുക തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് ഇത് കൂടുതലായി കണ്ടുവരുന്നത് ഇതിനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്.
ഇതിനുള്ള ഒരു പ്രതിവിധി എന്ന് പറയുന്നത് ആന്റി ബാക്ടീരിയൽ സോപ്പ് വാങ്ങി. അത് വെള്ളത്തിൽ കലക്കി അതിനുശേഷം കുറച്ച് സമയം കാലുകളും കൈകളും മുക്കിവെക്കുക ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതായിരിക്കും അടുത്ത ഒരു മാർഗം എന്ന് പറയുന്നത് ഒരു കഷണം ചെറുനാരങ്ങയും മുറിച്ചത് കുഴിനഖത്തിന് മുകളിലായി വെച്ച് കെട്ടുകയോ അല്ലെങ്കിൽ മുറുക്കെ പിടിക്കുകയോ ചെയ്യുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുഴിനഖം പെട്ടെന്ന് മാറ്റാൻ സാധിക്കും.
ഇത് നിങ്ങൾ തുടർച്ചയായി ചെയ്യണം എന്നേയുള്ളൂ. അതുപോലെ തന്നെ സാധാരണ ഉപ്പ് ഇളം ചൂടുവെള്ളത്തിൽ കലക്കി അതിൽ കുറച്ച് ചെറുനാരങ്ങാനീര് പിഴിഞ്ഞ് ഒഴിച്ച് അതിൽ കാലുകളും കൈകളും ഇറക്കി വയ്ക്കുക ഇങ്ങനെ ചെയ്താലും കുഴിനഖത്തെ വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കും ഇത് രാത്രി കിടക്കുന്നതിനു മുൻപായി ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത് അതിനു ശേഷം കൈകളും കാലുകളും നല്ലതുപോലെ വൃത്തിയാക്കി കഴിഞ്ഞ കിടന്നുറങ്ങുക. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : Kairali health