ഇപ്പോൾ മഴക്കാലം ആണല്ലോ നമുക്കറിയാം വീട്ടിലെപ്പോഴും ചളി വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ് മാത്രമല്ല മോശം ദുർഗന്ധങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ് കാരണം മഴക്കാലം ആയതുകൊണ്ട് തന്നെ ചിലപ്പോൾ പലസ്ഥലങ്ങളിലും പലതും ചീഞ്ഞു കിടക്കുന്നതിന്റെ മണം വീടിന്റെ ഉള്ളിലേക്ക് കയറി വരും.
ഇത്തരം സന്ദർഭങ്ങളിൽ വീട്ടിൽ എപ്പോഴും സുഗന്ധം നിറയ്ക്കുന്നതിനുവേണ്ടി പല സ്പ്രേകളും നമ്മൾ ഉപയോഗിക്കാറുണ്ടല്ലോ എന്നാൽ ഇനി അതിനൊന്നും പൈസ മുടക്കേണ്ട ആവശ്യമില്ല നിങ്ങൾ തറ തുടയ്ക്കാൻ എടുക്കുന്ന വെള്ളത്തിൽ ഈ രണ്ടു സാധനങ്ങൾ ചേർത്താൽ മാത്രം മതി. അതിനായി ഉപയോഗിക്കേണ്ടത് .
കർപ്പൂരമാണ് രണ്ടോ അതിൽ കൂടുതലോ കർപ്പൂരം നിങ്ങൾക്ക് എടുക്കാം ഇത് കൈകൊണ്ട് പൊടിച്ചതിനു ശേഷം തുടയ്ക്കാൻ എടുക്കുന്ന വെള്ളത്തിൽ കലക്കുക അത് കഴിഞ്ഞ് ഈ വെള്ളം ഉപയോഗിച്ച് കൊണ്ട് തറ തുടയ്ക്കുക തറ മാത്രമല്ല നിങ്ങൾക്ക് ജനാലയുടെ കമ്പികൾ ജനാലകൾ മേശ എന്നിങ്ങനെ എല്ലായിടത്തും തന്നെ തുടയ്ക്കാവുന്നതാണ് .
ഇതിന്റെ മണം കുറെ നാളത്തേക്ക് വീട്ടിൽ തന്നെ തങ്ങിനിൽക്കും അതുകൊണ്ടുതന്നെ ചീത്ത മണം ഒന്നും വീട്ടിലേക്ക് കടന്നു വരില്ല. വീടിന്റെ ഉൾഭാഗം എപ്പോഴും സുഗന്ധത്തോടെ ഇരിക്കുകയും ചെയ്യും. വീട്ടിലുള്ള കർപ്പൂരം ഇനി ഇങ്ങനെയും ചെയ്തു നോക്കൂ ഈ ടിപ്പ് ഇന്ന് തന്നെ ചെയ്തു നോക്കാൻ മറക്കല്ലേ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : grandmother tip