Making Of Tasty Egg Curry : മുട്ടക്കറി രാവിലെയും ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നവരാണ് നിങ്ങൾ എന്നാൽ കുറഞ്ഞ സമയം കൊണ്ട് മുട്ടക്കറി ടേസ്റ്റിയായി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം ഇതുപോലെ ഉണ്ടാക്കിയാൽ മതി ആദ്യം തന്നെ ഒരു കുക്കർ എടുക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒന്നര ടീസ്പൂൺ ഇഞ്ചി ചെറുതായി ചതച്ചെടുത്തതും ഒന്നര ടീസ്പൂൺ വെളുത്തുള്ളി ചതച്ചതും അഞ്ച് പച്ചമുളക് കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് ഞാൻ മൂത്തു വരുമ്പോൾ അതിലേക്ക് മൂന്ന് സവാള ചേർത്തു കൊടുക്കുക .
ആവശ്യത്തിന് ഉപ്പ് കുറച്ച് വെള്ളം ചേർത്ത് കുക്കർ അടച്ചുവെച്ച് വേവിക്കുക അതേസമയം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും ഒരു ഏലക്കായ ഒരു ചെറിയ കഷണം കറുവപ്പട്ട ഒരു ഗ്രാമ്പു ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുത്ത് മാറ്റിവെക്കുക ഒരു വിസിൽ വന്നതിനു ശേഷം കുക്കർ തുറക്കുക .
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നതുവരെ ഇളക്കിയോജിപ്പിക്കുക ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് കുക്കർ അടച്ച് ഒരു വിസിൽ വരുന്നത് വരെ വേവിക്കുക അതിനുശേഷം അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിക്കുക .
ഒരു കപ്പ് വെള്ളം കൂടി ചേർക്കുക കുറച്ച് കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർക്കുക ശേഷം പുഴുങ്ങി വെച്ചിരിക്കുന്ന ആറു മുട്ടയും ചേർത്ത് കുക്കർ വീണ്ടും അടച്ചുവെച്ച് ഒരു വിസിൽ വരുന്നത് വരെ വേവിക്കുക ശേഷം പകർത്തുക. അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് കുറച്ചു കറിവേപ്പില രണ്ട് ചുവന്നുള്ളിയും ചേർത്ത് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കറിയിലേക്ക് ഒഴിച്ചുകൊടുക്കുക ഇളക്കി യോജിപ്പിക്കുക. Credit : Fathimas curryworld