Special Egg Recipe : മുട്ടക്കറി നിങ്ങൾ ആദ്യമായിട്ടാണ് ഉണ്ടാക്കാൻ നോക്കുന്നത് എന്നാൽ ഇതുപോലെ തയ്യാറാക്കിയാൽ എല്ലാവരും നിങ്ങളെ പ്രശംസിക്കും. ഇതുപോലെ തയ്യാറാക്കു അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും രണ്ട് സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി അരച്ചെടുത്ത് വയ്ക്കുക ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടാകുമ്പോൾ 3 ഏലക്കായ രണ്ട് ഗ്രാമ്പു ഒരു ചെറിയ കഷണം കറുവപ്പട്ട എന്നിവ ചേർത്ത് ചൂടാക്കി അതിലേക്ക് അഞ്ചു വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായരിഞ്ഞതും ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക ശേഷം കുറച്ചു കറിവേപ്പിലയും ചേർത്തു കൊടുക്കുക അതിനുശേഷം അരച്ചുവെച്ചിരിക്കുന്ന സവാളയും തക്കാളിയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക .
നിറമെല്ലാം മാറി വരുമ്പോൾ എരിവിന് ആവശ്യമായ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ കുരുമുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അടുത്തതായി ചേർക്കേണ്ടതാണ് സീക്രട്ട് ഒരു ഗ്ലാസ് വെള്ളം ചൂടാക്കി അതിലേക്ക് ഒന്നര ടീസ്പൂൺ കാപ്പിപ്പൊടി ഇട്ട് തിളപ്പിക്കുക.
ഈ വെള്ളം അരിച്ചെടുക്കുക. ശേഷം പാനിലേക്ക് ഒഴിച്ച് കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായിചൂടാക്കുക ഗ്രേവി പരുവമാകുമ്പോൾ പുഴുങ്ങിയെടുത്ത മുട്ട ചേർത്ത് മസാലയിൽ പൊതിഞ്ഞ്കാൽ ടീസ്പൂൺ പഞ്ചസാര ഇട്ട് അടച്ചുവയ്ക്കുക. അഞ്ചു മിനിറ്റിനു ശേഷം തുറന്നു പകർത്താവുന്നതാണ്. Credit : Lillys natural tips