Making Of Tasty Lemon Pickle : നാരങ്ങ സാധാരണ അച്ചാർ ഇടുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ നമുക്ക് തയ്യാറാക്കി നോക്കിയാലോ അതിനായി ആദ്യം തന്നെ ആവശ്യമുള്ള നാരങ്ങ എടുക്കുക ശേഷം ഒരു വലിയ പാത്രത്തിൽ ഇട്ട് അതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കുക കുറച്ചു മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് വയ്ക്കുക. ഒരു മണിക്കൂർ നേരത്തേക്ക് അതുപോലെ തന്നെ വെക്കുക അത് കഴിഞ്ഞതിനു ശേഷം അടുത്തതായി ഒരു വലിയ ഉരുളിയെടുക്കുക .
ശേഷം കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക എണ്ണ ചൂടാകുമ്പോൾ നാരങ്ങ അതിലേക്കിട്ട് നല്ലതുപോലെ വേവിക്കുക. നാരങ്ങാ നല്ലതുപോലെ ചുളിഞ്ഞ പാകമായി വരുന്നതുവരെ നല്ലതുപോലെ വേവിക്കേണ്ടതാണ്. അതിനുശേഷം അടുപ്പിൽ നിന്നും പകർത്തിവെച്ച് ഒരു കോട്ടൺ തുണികൊണ്ട് നന്നായി തുടച്ചെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം ആണ് മസാല തയ്യാറാക്കാൻ പോകുന്നത് അതിനായി ഒരു വലിയ പാത്രം തന്നെ എടുത്ത് ചൂടാക്കി അതിലേക്ക് ആവശ്യമായ മുളകുപൊടി ആവശ്യത്തിന് കായപ്പൊടി അതുപോലെ ആവശ്യത്തിന് ഉലുവപ്പൊടി ഉപ്പ് എന്നിവ ചേർത്ത് നന്നായി ചൂടാക്കുക.
നല്ലതുപോലെ ചൂടായി വരുമ്പോൾ. പകർത്തി വയ്ക്കാവുന്നതാണ് അതിനുശേഷം ചെയ്യേണ്ടത് വൃത്തിയാക്കി വെച്ചിരിക്കുന്ന നാരങ്ങയിൽ ചെറിയ ഒരു ഹാൾ ഉണ്ടാക്കി കൊടുക്കുക ശേഷം ഈ പൊടിയെല്ലാം അതിലേക്ക് ആവശ്യത്തിന് അനുസരിച്ച് നാരങ്ങയിൽ നിറയ്ക്കുക ശേഷം ഈ പൊടിയിൽ നാരങ്ങ പൊതിഞ്ഞെടുക്കുക എല്ലാ നാരങ്ങയും ഇതുപോലെ തന്നെ തയ്യാറാക്കി വയ്ക്കുക അടുത്തതായി നന്നായി ഉണക്കിയെടുത്ത ഒരു ചില്ലുപാത്രം എടുത്ത് ആദ്യം അതിന്റെ അടിയിൽ മസാല പൊടി വിതറി കൊടുക്കുക .
ശേഷം തയ്യാറാക്കിയ നാരങ്ങ അതിലേക്ക് ഓരോന്നായി ഇട്ട് നിരത്തി വെക്കുക. എല്ലാം നിരത്തിയതിനു ശേഷം അതിലേക്ക് പാത്രം മുഴുവനായി മുങ്ങുന്ന തരത്തിൽ നല്ലെണ്ണ ഒഴിച്ചുകൊടുക്കുക അതിനുശേഷം നല്ലെണ്ണയിൽ മുക്കിയെടുത്ത ഒരു കോട്ടൺ തുണികൊണ്ട് പാത്രത്തിന്റെ ഉള്ളിൽ വച്ചു കൊടുക്കുക ശേഷം അടയ്ക്കുക. മൂന്ന് ആഴ്ചയോളം ഇതുപോലെ തന്നെ വയ്ക്കുക അതിനുശേഷം തുറന്നു നോക്കുക അപ്പോഴേക്കും നല്ലതുപോലെ പാകം ആയിട്ടുണ്ടാകും. Credit : Lillys natural tips