രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയിട്ടും രാത്രയിൽ ഡിന്നർ ആയിട്ടും പലരും കഴിക്കുന്ന ഒരു ഭക്ഷണമാണല്ലോ ചപ്പാത്തി. പലപ്പോഴും ചപ്പാത്തി രാവിലെ ഉണ്ടാക്കി കഴിഞ്ഞാൽ അത്ചൂട് മാറിപ്പോയേക്കും ചിലപ്പോൾ വളരെ ബലം വയ്ക്കുകയോ അല്ലെങ്കിൽ വളരെ തണുത്തു പോവുകയോ ചെയ്യാം ഇത്തരംസാഹചര്യങ്ങളിലൂടെ കടന്നു പോകാതെ വീട്ടമ്മമാർ ഉണ്ടാകില്ല .
അങ്ങനെയുള്ളപ്പോൾ വീട്ടു പുതിയ ചപ്പാത്തികൾ ഉണ്ടാക്കേണ്ടി വരുന്നു എന്നാൽ ഇനി അതിന്റെ ആവശ്യമില്ല രാവിലെ ചപ്പാത്തി ഇതുപോലെ തയ്യാറാക്കി വെച്ചാൽ രാത്രി എടുത്താലും വളരെ സോഫ്റ്റ് ആയിരിക്കും മാത്രമല്ല നല്ല പത്തുപോലെ വീർത്തു വരാനും ഇതുപോലെ ചെയ്താൽ മതി. ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ആവശ്യമുള്ള അളവിൽ ഗോതമ്പ് പൊടി എടുക്കുക .
അതിലേക്ക് കുറച്ച് വെള്ളം ആവശ്യത്തിനു ഉപ്പ് ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക സാധാരണ ചപ്പാത്തി മാവ് തയ്യാറാക്കുന്നത് പോലെ തയ്യാറാക്കുക ശേഷം അതിനു മുകളിലായി ഒരു തുണി വെച്ച് കുറച്ചു സമയം മാറ്റിവയ്ക്കുക ശേഷം മാവ് നല്ലതുപോലെ സോഫ്റ്റ് ആകുമ്പോൾ ഒരേ വലിപ്പത്തിലുള്ള ഉരുളകളാക്കി ഉരുട്ടി പരത്തിയെടുക്കുക.
അതിനുശേഷം അതിനുശേഷം ചപ്പാത്തി ഉണ്ടാക്കുന്ന പാന്റ് ചൂടാക്കി അത് മീഡിയം തീയിൽ വെച്ചതിനുശേഷം എല്ലാ ചപ്പാത്തിയും ചുട്ടെടുക്കുക. ചപ്പാത്തിയുടെ രണ്ടു ഭാഗത്തും ചെറിയ കുമിളകൾ വന്നു തുടങ്ങുമ്പോൾ അത് നേരെ അടുപ്പിന്റെ മുകളിൽ ഇടുക അപ്പോൾ നല്ലതുപോലെ പൊന്തി വരുന്നത് കാണാം. എല്ലാം ഇതുപോലെ തയ്യാറാക്കിയത് ശേഷം ഒരു വൃത്തിയുള്ള തുണിയിൽ ചപ്പാത്തികളെല്ലാം വെച്ച് നേരെ പാത്രത്തിൽ ഇറക്കി വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ചപ്പാത്തി ഡ്രൈ ആവുകയോ ചെയ്യില്ല. credit : Resmees curryworld