Making Of Tasty Pavakka Recipe : പാവയ്ക്ക തീയൽ വളരെ രുചികരമായി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം ഒട്ടും തന്നെ കൈപ്പുണ്ടാകില്ല അതുകൊണ്ട് എല്ലാവർക്കും തന്നെ കഴിക്കാവുന്നതാണ് അതിനായി ആദ്യം തന്നെ പാവയ്ക്ക ആവശ്യമുള്ളത് എടുത്ത് കനം കുറഞ്ഞ അരിഞ്ഞു എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു തേങ്ങ മുഴുവനായി ചിരകിയെടുത്തത് ചേർത്തു കൊടുക്കുക രണ്ട് ചുവന്നുള്ളിയും കുറച്ച് കറിവേപ്പിലയും ചേർത്ത് വളരെ കുറച്ചു മാത്രം വെളിച്ചെണ്ണയും ചേർത്ത് നല്ലതുപോലെ നിറം മാറി വരുന്നത് വരെ വറുത്തെടുക്കുക .
തേങ്ങയുടെ നിറമെല്ലാം മാറി ബ്രൗൺ കളർ ആകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് പകർത്തി ചൂടാറാനായി വയ്ക്കുക അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക അതിനുശേഷം മറ്റൊരു ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം പാവയ്ക്കയും പകുതി സവാളയും ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി എടുക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക പാവക്കയുടെ നിറവും ചെറിയ ഗോൾഡൻ ബ്രൗൺ ആകുമ്പോൾ മാറ്റിവയ്ക്കുക. അതേ പാനിലേക്ക് കുറച്ചു കൂടി വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം അര ടീസ്പൂൺ കടുകും മൂന്ന് വറ്റൽ മുളകും കുറച്ചു കറിവേപ്പിലയും ചേർത്ത് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് 20 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് രണ്ട് പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർക്കുക തന്നെ അതുപോലെ വളർന്നു വരുമ്പോൾ ഒന്നര ടീസ്പൂൺ മുളകുപൊടി രണ്ടു നുള്ള് പെരുഞ്ചീരകപ്പൊടി .
എന്നിവ ചേർത്ത് പൊടിയുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് അരക്കപ്പ് വാളൻപുളി പിഴിഞ്ഞ വെള്ളം ഒഴിച്ചു കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക ഒന്നര കപ്പ് ചൂടുവെള്ളവും അരച്ചെടുത്ത് അരപ്പും ചേർത്ത് കൊടുത്തു നന്നായി തിളപ്പിക്കുക നല്ലതുപോലെ തിളച്ചു വരുമ്പോൾ പാവയ്ക്ക ചേർത്തുകൊടുക്കുക വീണ്ടും 5 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക നല്ലതുപോലെ കുറുകിയതിനുശേഷം പകർത്തി വെക്കാം.credit : Sheeba’s recipe