Making Of Tasty Pavakka Curry : സാധാരണയായി കുട്ടികൾ ആരും തന്നെ കഴിക്കാത്ത ഒരു പച്ചക്കറി ആണല്ലോ പാവയ്ക്കാം എന്നാൽ ഇതിൽ എന്തോരം ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത് എന്നറിയാമോ ഇത് കഴിക്കേണ്ടതും വളരെ അത്യാവശ്യമാണ് എന്നാൽ എല്ലാവർക്കും തന്നെ ഇഷ്ടപ്പെടുന്ന രീതിയിൽ കഴിക്കാതെ അവരും കഴിച്ചു പോകുന്ന രീതിയിൽ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു കറിയാണ് പറയാൻ പോകുന്നത്,
ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ആദ്യം തന്നെ ഒരു മൺചട്ടി ചൂടാക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞതും ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും മൂന്ന് പച്ചമുളകും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക വഴന്ന ഭാഗമാകുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ഇട്ടുകൊടുക്കുക .
മഞ്ഞൾപൊടിയുടെ നിറമെല്ലാം മാറി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം ആവശ്യമായ മുളകുപൊടിയും ചേർത്ത് കൊടുക്കുക. പച്ചമണം എല്ലാം മാറി വന്നതിനുശേഷം അതിലേക്ക് ആവശ്യത്തിന് രണ്ടാം പാല് ചേർത്തു കൊടുക്കുക ശേഷം അതിലേക്ക് കുറച്ചു വെച്ചിരിക്കുന്ന പാവക്കായ ചേർത്ത് കൊടുക്കുക. ഈ കറി അടച്ചുവെച്ച് വേവിക്കുക.
നല്ലതുപോലെ കുറുകി വരുമ്പോൾ അതിലേക്ക് ഒന്നാം പാല് ഒരു കപ്പ് ചേർത്തു കൊടുക്കുക ശേഷം വീണ്ടും ഇളക്കി യോജിപ്പിക്കുക. അതുകഴിഞ്ഞ് ഓഫ് ചെയ്യുക. അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് കടുക് കുറച്ച് ഉലുവ വറ്റൽ മുളക് കറിവേപ്പില തേങ്ങാക്കൊത്ത് എന്നിവയെല്ലാം ചേർത്ത് ചെറിയ ബ്രൗൺ നിറമാകുമ്പോൾ കാൽ ടീസ്പൂൺ മുളകുപൊടിയും ചേർത്ത് മൂപ്പിച്ചതിനു ശേഷം കറിയിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. Credit : mia kitchen