Making Of Tasty Easy Snack Recipe : വളരെ രുചികരമായ ഒരു നാലുമണി പലഹാരം സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ കിടിലൻ സ്നാക്ക് ഇത് തയ്യാറാക്കാനായി രണ്ടു മുട്ട പുഴുങ്ങിയെടുത്ത് വട്ടത്തിൽ അരിഞ്ഞ് ഒരു പാത്രത്തിൽ പകർത്തി വയ്ക്കുക അതിനുമുകളിൽ ആയി കുറച്ചു മുളകുപൊടി ഇട്ടു കൊടുക്കുക ശേഷം മാറ്റി വയ്ക്കുക .
അടുത്തതായി ഒരു പാത്രത്തിൽ രണ്ട് സവാള ചെറുതായി അരിഞ്ഞതും കുറച്ച് ക്യാബേജ് ചെറുതായി അരിഞ്ഞതും അതുപോലെ കറിവേപ്പില ചെറുതായി അരിഞ്ഞത് ഒരു ചെറിയ കഷണം ഇഞ്ചി ഒരു ടീസ്പൂൺ ഓളം ചെറുതായി അരിഞ്ഞത് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു നുള്ള് കായപ്പൊടി എന്നിവ നല്ലതുപോലെ കൈകൊണ്ട് ഞെരടി എടുക്കുക.
ശേഷം അതിലേക്ക് കാൽ കപ്പ് കടലമാവ് മൂന്ന് ടീസ്പൂൺ അരിപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് വീണ്ടും കൈകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. വെള്ളം ഒന്നും ചേർക്കാതെ തന്നെ അതൊരു മാവിന്റെ രൂപത്തിലായി വരുന്നതാണ് ശേഷം അതിൽനിന്നും കുറച്ച് കയ്യിലെടുത്തതിനുശേഷം പരത്തുക .
ശേഷം അതിന് നടുവിലായി ഓരോ കഷണം മുട്ടയും വെച്ച് പൊതിഞ്ഞെടുക്കുക. എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി അതിലേക്ക് ഓരോന്നായിട്ട് പൊരിച്ചെടുക്കുക ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്താം. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ വിഭവം ഇന്ന് തന്നെ ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. Credit : Shamees kitchen