Making Of Tasty Muringa Masala : മുരിങ്ങക്കായ ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു മസാല ഗ്രേവി തയ്യാറാക്കാം ഇത് ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് നിങ്ങളും തയ്യാറാക്കി നോക്കൂ. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ഏലക്കായ രണ്ട് ചെറിയ കഷണം കറുവപ്പട്ട അതുപോലെ കുറച്ച് തേങ്ങാക്കൊത്ത് അല്ലെങ്കിൽ അരക്കപ്പ് തേങ്ങ രണ്ട് ടീസ്പൂൺ കടല എന്നിവ ചേർത്ത് നല്ലതുപോലെ റോസ്റ്റ് ചെയ്യുക.
ശേഷം അത് മാറ്റിവയ്ക്കുക അതേ പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് കാൽ ടീസ്പൂൺ ജീരകം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക സവാള വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
തക്കാളിയും നല്ലതുപോലെ വെന്തു വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി മൂന്ന് പച്ചമുളക് എന്നിവയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. സമയം തേങ്ങയും കടലയും മിക്സിയിലിട്ട് നല്ലതുപോലെ പൊടിച്ചെടുത്തതിനു ശേഷം അത് പാനിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .
അതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിക്കാൻ വയ്ക്കുക നന്നായി തിളച്ചു വരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന മുരിങ്ങക്കായ അതിലേക്ക് ഇട്ട് അടച്ചുവെച്ച് വേവിക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കല്ലേ. കറി നന്നായി കുറുകി ഗ്രേവി പരുവത്തിൽ ആകുന്ന സമയത്ത് കുറച്ചു മല്ലിയിലയും ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് പകർത്തി വയ്ക്കാം. ഇതുപോലെ എല്ലാവരും തയ്യാറാക്കി വെയ്ക്കു. Credit : Shamees kitchen