Making Of Tasty Inji Pachadi : വളരെ രുചികരമായ രീതിയിൽ നമുക്ക് ഇഞ്ചി ഉപയോഗിച്ച് കൊണ്ട് പച്ചടി തയ്യാറാക്കാം പലതരത്തിലുള്ള പച്ചടികളും നമ്മൾ കഴിച്ചിട്ടുണ്ടാകുമല്ലോ എന്നാൽ ഇതുപോലെ ഒരെണ്ണം നിങ്ങൾ ആദ്യമായിട്ടായിരിക്കും കഴിക്കുന്നത് ഇഞ്ചിയും തൈരും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കൂ ഇതിനായി.
ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് അഞ്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക ശേഷം മൂത്തു വരുമ്പോൾ അതിലേക്ക് കാൽ കപ്പ് ചെറുതായി അരിഞ്ഞ ഇഞ്ചി ചേർക്കുക ശേഷം ഇഞ്ചിയുടെ നിറമെല്ലാം മാറി വരുന്ന സമയത്ത്.
5 മുളക് ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം രണ്ടു നുള്ള് വറുത്ത ജീരകപ്പൊടിയും ചേർത്ത് ഇളക്കുക ശേഷം അധികം പുളിയില്ലാത്ത തൈര് അതിലേക്ക് ചേർത്ത് കൊടുക്കുക. തൈര് കട്ട ഉള്ളതാണെങ്കിൽ നല്ലതുപോലെ മിക്സിയിലിട്ട് ഇറക്കിയെടുത്തതിനുശേഷം മാത്രം.
ചേർത്തു കൊടുക്കുക ഇഷ്ടമുള്ള അളവിൽ നിങ്ങൾക്ക് തൈര് ചേർത്ത് കൊടുക്കാവുന്നതാണ് ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക തൈര് ചേർത്ത് കഴിഞ്ഞാൽ പിന്നെ അധികം തിളപ്പിക്കാൻ പാടില്ല ചെറുതായി ചൂടായാൽ മാത്രം മതി. ശേഷം പകർത്തി വെക്കാം credit : Shamees kitchen