രാവിലെ പലപ്പോഴും ബ്രേക്ക്ഫാസ്റ്റിന് ദോശ ഉണ്ടാക്കുന്ന സമയത്ത് ഇതുപോലെ ദോശക്കല്ലിൽ ഒട്ടിപ്പിടിക്കുന്നത് നിങ്ങൾക്ക് അനുഭവം ഉണ്ടായിട്ടുണ്ടോ എത്രയെല്ലാം പാൻ വൃത്തിയാക്കിയാലും ഒട്ടിപ്പിടിക്കാനുള്ള സാധ്യതകൾ ചിലപ്പോൾ വരാറുണ്ട് എന്നാൽ അത്തരം സന്ദർഭങ്ങളിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയ ഒരു മാർഗമാണ് പറയാൻ പോകുന്നത്.
ആദ്യം തന്നെ ദോശക്കല്ലേ എടുക്കുക ശേഷം ചൂടാക്കുക. ശേഷം അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളൻപുളി എടുത്ത വെള്ളം അതിലേക്ക് ഒഴിച്ച് നല്ലതുപോലെ ചൂടാക്കി വറ്റിച്ചെടുക്കുക ശേഷം വീണ്ടും കഴുകിയെടുക്കുക. വീണ്ടും ചൂടാക്കിയ ശേഷം .
അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് എല്ലാ ഭാഗത്തേക്കും തേച്ചുപിടിപ്പിച്ചതിനു ശേഷം നല്ലതുപോലെ ചൂടായി വരുമ്പോൾ പുറത്തേക്ക് വീണ്ടും കഴുകി വൃത്തിയാക്കി വീണ്ടും ചൂടാക്കുക അതിനുശേഷംഒരു സവാളയുടെ പകുതി മുറിച്ചതിനുശേഷം.
ആ ഭാഗം കൊണ്ട് പാനിൽ മുഴുവൻ ഭാഗത്തും നല്ലതുപോലെ ഉരച്ചു കൊടുക്കുക ശേഷം കുറച്ചു വെളിച്ചെണ്ണയും തേച്ച് ദോശ ഉണ്ടാക്കാവുന്നതാണ്.ഇങ്ങനെ ചെയ്താൽ ദോശ പാനിൽ ഒട്ടിപ്പിടിക്കില്ല. എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് എടുക്കാൻ സാധിക്കും നിങ്ങൾക്ക് ഇത് വളരെ ഉപകാരപ്രദമായി എങ്കിൽ മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാൻ മറക്കല്ലേ. Credit : Vichus Vlogs