Making Of Leftover Chapapthi Recipe : ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് ചിലപ്പോൾ ഒന്നോ രണ്ടോ എണ്ണമെങ്കിലും ബാക്കി വരുന്ന സമയത്ത് അത് ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാൻ പറ്റിയ ഒരു പുതിയ റെസിപ്പിയാണ് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കാൻ ആദ്യം തന്നെ ഒരു പാത്രം ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക .
ശേഷം രണ്ടു പച്ചമുളകും കുറച്ച് കറിവേപ്പിലയും അര ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റിയെടുക്കുക ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞതും ഒരു ക്യാരറ്റ് കനം കുറഞ്ഞ നീളത്തിൽ അരിഞ്ഞതും കുറച്ച് കാബേജ് ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കി യോജിപ്പിക്കുക പച്ചക്കറികൾ എല്ലാം ചെറുതായി വാടി വരുമ്പോൾ അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം അത് പാത്രത്തിന്റെ ഒരു ഭാഗത്തേക്ക് നീക്കിവെച്ചതിനുശേഷം ബാക്കി ഭാഗത്ത് രണ്ടു മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് ആവശ്യത്തിന് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് നല്ലതുപോലെ വേവിച്ചെടുത്തതിനു ശേഷം മസാലയുമായി ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം കാൽ കപ്പ് വെള്ളം ചേർത്ത് എല്ലാം കൂടി യോജിപ്പിക്കുക,
ശേഷം ബാക്കി വന്ന ചപ്പാത്തി നീളത്തിൽ ചെറിയ കഷണങ്ങളാക്കി അതിനുശേഷം അതിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. നല്ലതുപോലെ യോജിച്ച് വരുമ്പോൾ അര ടീസ്പൂൺ ചെറുനാരങ്ങാനീരും കുറച്ച് ക്യാപ്സിക്കം ചെറുതായി ഒരു ജനം മല്ലിയിലയും ചേർത്ത് ഇളക്കിയതിനു ശേഷം പകർത്തി വയ്ക്കാം. Credit : Shamees kitchen