Bread Egg Snack Recipe : ബ്രെഡും മുട്ടയും ഉപയോഗിച്ചുകൊണ്ട് വളരെ വ്യത്യസ്തമായ രീതിയിൽ ഒരു പലഹാരം തയ്യാറാക്കിയാലോ വീട്ടിലേക്ക് വിരുന്നുകാർ വരുമ്പോൾ അവർക്ക് കൊടുക്കാൻ ഇത് ക്കിടിലം ആയിരിക്കും. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക സവാള വഴന്നു വരുമ്പോൾ രണ്ട് പച്ചമുളക് ചേർക്കുക അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.
ശേഷം ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നതുവരെ ഇളക്കിയോജിപ്പിക്കുക ശേഷം കുറച്ചു മല്ലിയില ചേർത്ത് ഇളക്കി യോജിപ്പിച്ച് പകർത്തി വയ്ക്കുക. ഒരു മിക്സയുടെ ജാറിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക .
അതിലേക്ക് കുറച്ച് ബ്രെഡ് കഷണങ്ങളാക്കി അരിഞ്ഞതും അര ടീസ്പൂൺ കുരുമുളകുപൊടിയും കാൽ കപ്പ് മൈദ പൊടിയും ആവശ്യത്തിന് ഉപ്പും അരക്കപ്പ് പാലും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം അടിഭാഗം കട്ടിയുള്ള ഒരു പാൻ ചൂടാക്കാൻ വയ്ക്കുക അതുപോലെ തന്നെ മറ്റൊരു പാൻ കൂടി എടുക്കുക ശേഷം അത് ചൂടാക്കാൻ വച്ചിരിക്കുന്ന പാനിന്റെ ഉള്ളിലേക്ക് ഇറക്കിവെച്ചതിനുശേഷം അതിൽ കുറച്ച് നെയ്യ് ഒഴിച്ച് കൊടുത്ത് തെച്ചുപിടിപ്പിക്കുക .
ശേഷം ആദ്യം മുട്ടയുടെ മിക്സ് ഒഴിച്ചു കൊടുക്കുക അതിനുമുകളിൽ ആയി പുഴുങ്ങി എടുത്ത മുട്ട നിരത്തുക ശേഷം ബാക്കിയുള്ള മുട്ടയുടെ ഒഴിച്ച് പാത്രം അടച്ചു വയ്ക്കുക. ഒരു ഭാഗം നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ അത് മറ്റൊരു പാത്രത്തിലേക്ക് കമിഴ്ത്തി വയ്ക്കുക. പാനിൽ കുറച്ചുകൂടി നീ ഒഴിച്ചതിനു ശേഷം തിരിച്ചിട്ട് വേവിക്കുക. രണ്ടുഭാഗവും നല്ലതുപോലെ മൊരിഞ്ഞ പാകമാകുമ്പോൾ പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Credit : Shamees kitchen