നമ്മുടെ വീടുകളിൽ എല്ലാം തന്നെ മീൻ വറുത്തു ബാക്കി വരുന്ന എണ്ണ എല്ലാം തന്നെ സാധാരണ കളയുകയാണല്ലോ ചെയ്യാറുള്ളത് എന്താണ് കളയുന്നതിനു മുൻപ് എല്ലാവരും ഇത് കണ്ടിരിക്കേണ്ടതാണ് ഇതുപോലെ ഒരു ടിപ്പ് ഉണ്ടായിരുന്നുവെങ്കിൽ നമ്മൾ കളയില്ലായിരുന്നു. മീൻ കറി വയ്ക്കുന്നതിനായി മൺ ചട്ടികൾ നമ്മൾ വാങ്ങാറുണ്ടല്ലോ .
എന്നാൽ അത് ഉപയോഗിക്കുന്നതിനു മുൻപ് നല്ലതുപോലെ മയക്കി എടുക്കേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമാണ് അത് കറി വയ്ക്കുമ്പോൾ മണ്ണിന്റെ രുചി ഉണ്ടാകാതിരിക്കുകയുള്ളൂ. മൺചട്ടികൾ വൈകീടുക്കുന്നതിന് ബാക്കിവരുന്ന ഈ മീൻ എണ്ണ നമുക്ക് ഉപയോഗിക്കാം. ആദ്യം തന്നെ എണ്ണ ചട്ടിയുടെ ഉൾഭാഗത്തെല്ലാം നല്ലതുപോലെ തേച്ചുപിടിപ്പിക്കുക .
അതിനുശേഷം ചട്ടി നന്നായി ചൂടാക്കുക. ഒരു 10 മിനിറ്റ് എങ്കിലും നല്ലതുപോലെ ചൂടാക്കേണ്ടതാണ് അതിനുശേഷം കഴുകി നിങ്ങൾക്ക് പിന്നീട് ഉപയോഗിക്കാം. അടുത്ത ഒരു മാർഗ്ഗം വീട്ടിൽ വൈകുന്നേരം വരുന്ന കൊതുകുകളെ ഇല്ലാതാക്കുന്നതിനും ഈ എണ്ണ നമുക്ക് ഉപയോഗിക്കാം.
അതിനായി ഒരു പാത്രത്തിലേക്ക് കർപ്പൂരം പൊടിച്ച് ഇടുക അതിലേക്ക് കുറച്ച് എണ്ണ അരിച്ചു കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം അതിൽ ഒരു തിരിയിട്ട് കത്തിക്കുക. നിങ്ങൾക്ക് രണ്ട് ഗ്രാമ്പു കൂടി അതിൽ പൊട്ടിച്ചിടാവുന്നതാണ്. വളരെ ഫലപ്രദമായി തന്നെ വീട്ടിലെ കൊതുക് ഇനി ഓടിക്കാം. Credit : grandmother tips