വീട്ടിൽ ഫ്രിഡ്ജ് ഉപയോഗിക്കുന്നവർക്ക് അറിയാം അതിൽ മിക്കപ്പോഴും ഫ്രീസറിനകത്ത് കൂടുതൽ ഐസ് കൂടി മഞ്ഞുമല പോലെ ആകാം പലപ്പോഴും അത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട് പിന്നീട് അത് വൃത്തിയാക്കുന്നതിനും വളരെ ബുദ്ധിമുട്ടാണ് കുറെ സമയം ചിലപ്പോൾ ഫ്രിഡ്ജ് ഓഫ് ചെയ്ത് ഇടേണ്ട അവസ്ഥയും വരാം എങ്കിൽ മാത്രമേ അത്രയും ഐസ് ഉരുകി വൃത്തിയാക്കാൻ നമുക്ക് സാധിക്കാറുള്ളൂ.
അതുകൊണ്ടുതന്നെ ഇനി അങ്ങനെയുള്ള അവസ്ഥകൾ ഇല്ലാതിരിക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റിയ ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇതിനുവേണ്ടി എല്ലാ വീട്ടിലും ഉള്ള ചിരട്ട മാത്രം മതി. ചിരട്ട എടുക്കുക ശേഷം അത് ചെറിയൊരു കഷണം ആക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ഇട്ടതിനുശേഷം ഫ്രീസറിന്റെ ഒരു ഭാഗത്ത് വച്ചു കൊടുക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഫ്രീസറിനകത്ത് തണുപ്പ് സാധാരണ പോലെ തന്നെ ഉണ്ടാകും എന്നാൽ ഒരിക്കലും മഞ്ഞുമല ആകുന്നതുപോലെ വരുകയില്ല. അതുപോലെതന്നെ ഫ്രീസറിന്റെ അകത്ത് നമ്മൾ ഇറച്ചി മീൻ എന്നിവ സൂക്ഷിച്ചുവയ്ക്കുന്ന സമയത്ത് അതിൽ നിന്നും ചോരയൊന്നും പുറത്തേക്ക് പോകാതിരിക്കണമെങ്കിൽ ചെയ്യാൻ പറ്റിയ ഒരു ടിപ്പാണ് .
ഒരു പ്ലാസ്റ്റിക് കവർ നന്നായി കഴുകി വൃത്തിയാക്കി ഫ്രീസറിന്റെ വലിപ്പത്തിൽ മുറിച്ചതിനുശേഷം അതിൽ വച്ചു കൊടുക്കുക അതിനുമുകളിലായി നിങ്ങൾക്ക് ഇറച്ചിയോ മീനോ എന്തുവേണമെങ്കിലും വയ്ക്കാം ഇങ്ങനെ ചെയ്യുമ്പോൾ ഒരു കാരണവശാലും അതിൽ നിന്ന് ചോര പോവുകയാണെങ്കിൽ പ്ലാസ്റ്റിക് കവറിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ ടിപ്പ് നിങ്ങളും ചെയ്തു നോക്കൂ. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : grandmother tips