Making Butter Rotti With Rice Flour : രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും രാത്രി ഡിന്നറായും കഴിക്കാൻ പറ്റിയ ഒരു ബട്ടർ റൊട്ടിയുടെ റെസിപ്പിയാണ് പറയാൻ പോകുന്നത് ചപ്പാത്തി കഴിച്ചു മടുത്തു പോയെങ്കിൽ എല്ലാവരും ഇനി ബട്ടർ റൊട്ടി തയ്യാറാക്കൂ അരിപ്പൊടി ഉപയോഗിച്ച് ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ പൊടിയും ഒരു കപ്പ് അരിപ്പൊടി എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് സാധാരണ ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക.
അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് ആവശ്യത്തിന് അരിപ്പൊടി ചേർത്ത് ചപ്പാത്തിക്ക് പരത്തുന്നതുപോലെ പരത്തി എടുക്കുക. എല്ലാമാവും ഇതുപോലെ തന്നെ പരത്തിയെടുക്കേണ്ടതാണ് അതിനുശേഷം ഒരു പ്ലാൻ ചൂടാക്കി അതിലേക്ക് ഓരോ റൊട്ടിയും ഇട്ടുകൊടുക്കുക.
അതിനുമുകളിലായി ബട്ടർ തേച്ചുപിടിപ്പിക്കുക. ചെറിയ തീയിൽ വച്ച് ചൂടാക്കി എടുക്കേണ്ടതാണ് അപ്പോൾ നന്നായി പൊന്തി വരുന്നത് കാണാം. എല്ലാ റൊട്ടിയും ഇതുപോലെ തന്നെ നിങ്ങൾ തയ്യാറാക്കിയെടുക്കുക രാവിലെ ബ്രേക്ഫാസ്റ്റിനും ഡിന്നറിനും ഇനി ഇത് മാത്രം മതി . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Kanuur kitchen