വീട്ടിൽ എപ്പോഴും സുഗന്ധം ഉണ്ടാകുന്നതിനുവേണ്ടി പലതരത്തിലുള്ള എയർ ഫ്രഷ്നറുകൾ വീട്ടമ്മമാർ വാങ്ങി വയ്ക്കാറുണ്ടല്ലോ. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല ഒരു രൂപ പോലും ചെലവില്ലാതെ എളുപ്പത്തിൽ ഇത് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം അതിനായി കളയാൻ വച്ചിരിക്കുന്ന ഓറഞ്ച് തൊലി മാത്രം മതി.
അതിനായി ആദ്യം തന്നെ ഓറഞ്ചിന്റെ തൊലി നല്ലതുപോലെ വൃത്തിയാക്കിയതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തുക അതിലേക്ക് രണ്ട് വലിയ കഷണം കറുവപ്പട്ടയും ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കാൻ വയ്ക്കുക. വെള്ളത്തിന്റെ നിറമെല്ലാം മാറി വരുന്നതുവരെ തിളപ്പിക്കേണ്ടതാണ്.
ശേഷം പകർത്തുക അരിച്ച് മാറ്റുക. ഇത് ഒരു സ്പ്രേ കുപ്പിയിൽ ആക്കി വയ്ക്കുക അങ്ങനെയാണെങ്കിൽ ഉപയോഗിക്കാൻ വളരെ എളുപ്പമായിരിക്കും ഇത് റൂമുകളിലും അതുപോലെ മേശയിലും ചെയ്ത് തുടയ്ക്കാവുന്നതാണ് വൃത്തിയാക്കാവുന്നതാണ്. അതുപോലെ കിച്ചൻ സിംഗിന്റെ ചീത്ത മണം ഒഴിവാക്കാനും ഇതുപോലെ ഉപയോഗിക്കാം.
കൂടാതെ വീട്ടിൽ എപ്പോഴും ഈച്ചകൾ വരുന്ന അവസ്ഥയുണ്ടെങ്കിൽ ഈച്ചകൾ വരുന്ന സ്ഥലങ്ങളിലും സ്പ്രേ ചെയ്തു കൊടുക്കാം എല്ലാ ഉപയോഗങ്ങൾക്കും ഇത് ഒരുപോലെ ഉപയോഗിക്കാം. ഓറഞ്ചിന്റെ തൊലി ഇനി ആരും തന്നെ വെറുതെ കളയേണ്ട ആവശ്യമില്ല ഇതുപോലെ തയ്യാറാക്കി വെക്കൂ. Credit : grandmother tips