ഭക്ഷണങ്ങളിൽ എല്ലാം തന്നെ നമ്മൾ ഒഴിച്ചുകൂടാൻ ആകാതെ ഉപയോഗിക്കുന്ന ഒന്നാണല്ലോ കടുക്.എന്നാൽ ഈ കടുക് നമ്മുടെ ആരോഗ്യത്തിന് പലതരത്തിലുള്ള ഗുണങ്ങളും നൽകാറുണ്ട് അവ എന്തൊക്കെയാണ് എന്നറിയേണ്ടേ. നിങ്ങൾക്ക് നല്ല രീതിയിൽ തന്നെ റിസൾട്ട് കിട്ടുന്നതായിരിക്കും നിർത്താൻ കഴിയാത്ത രീതിയിൽ ചുമ ഉണ്ടാകുന്ന സമയത്ത് അതുപോലെ തന്നെ കഠിനമായ തൊണ്ടവേദന ഉണ്ടാകുന്ന സമയത്ത് ഇതുപോലെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കും.
അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ഗ്ലാസ് വെള്ളമൊഴിക്കുക ശേഷം അതിലേക്ക് മൂന്ന് ഗ്രാമ്പു ചേർത്തു കൊടുക്കുക അതുപോലെ തന്നെ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് കുറച്ചു ഉപ്പ് ചേർത്ത് കൊടുക്കുക. ഉപ്പിന്റെ അളവ് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ചേർത്തു കൊടുക്കാം ശേഷം അതിലേക്ക് കുറച്ച് കുറച്ച് തുളസിയില ചേർത്ത് കൊടുത്ത് നല്ലതുപോലെ തിളപ്പിക്കുക.
വെള്ളം നന്നായി തിളച്ചു വരുമ്പോൾ അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ചൂടാറുമ്പോൾ അരിച്ചുമാറ്റി കുടിക്കാവുന്നതാണ്. അടുത്ത ഒരു ടിപ്പ് ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് കൊടുത്ത് നല്ലതുപോലെ ചൂടാക്കുക ശേഷം അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. വെള്ളത്തിന്റെ നിറമെല്ലാം തന്നെ മാറി വരുമ്പോൾ അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക .
എന്ന് വേണമെങ്കിൽ അരിച്ച് വയ്ക്കാവുന്നതാണ്. ഏതെങ്കിലും ഭക്ഷണങ്ങൾ കഴിച്ചതിനുശേഷം വയറ്റിൽ ഉണ്ടാകുന്ന വേദന അല്ലെങ്കിൽ ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങളെ ഒഴിവാക്കാൻ ഇത് വളരെ ഉപകാരപ്രദമാണ്. വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ രണ്ട് ഹെൽത്ത് ടിപ്പുകളും നിങ്ങൾ ചെയ്തു നോക്കാൻ മറക്കല്ലേ. Credit : tip of idukki