നമ്മളെല്ലാവരും തന്നെയും വീട്ടിൽ ദോശമാവ് തയ്യാറാക്കി വയ്ക്കുന്നവരാണല്ലോ കൂടുതൽ ആളുകളും ജോലി എളുപ്പമാക്കുന്നതിന് വേണ്ടി ഇപ്പോൾ പാക്കറ്റുകളിൽ കിട്ടുന്ന ദോശമാവുകൾ ഉപയോഗിക്കുന്നവരാണ് എന്നാണ് കൂടുതൽ വീട്ടമ്മമാരും വീട്ടിൽ തന്നെയായിരിക്കും ദോശമാവ് തയ്യാറാക്കുന്നത്. എന്നാൽ നമ്മൾ വീട്ടിൽ തയ്യാറാക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.
മാവ് നല്ല രീതിയിൽ പതഞ്ഞു പൊന്തി വന്നാൽ മാത്രമേ കഴിക്കുമ്പോൾ വളരെ രുചി ഉണ്ടാവുകയുള്ളൂ. അതിനുവേണ്ടി കുറച്ച് ടിപ്പുകൾ ചെയ്താൽ മതി ഒരു കാരണവശാലും മാവ് അരയ്ക്കുന്ന സമയത്ത് മിക്സി ചൂടാകാൻ പാടില്ല അങ്ങനെയാണെങ്കിൽ ശരിയായ രീതിയിൽ മാവ് പൊന്തി വരില്ല. അതിനുവേണ്ടി ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ പറയാം ഉഴുന്ന് വെള്ളത്തിലിട്ട് കുതിർക്കാൻ വയ്ക്കുന്ന സമയത്ത് ഉഴുന്ന് നന്നായി കഴുകി പാത്രത്തിലാക്കി വെള്ളമൊഴിച്ച് കുറച്ച് സമയം ഫ്രിഡ്ജിൽ വയ്ക്കുക .
അതിലിരുന്ന് കൊണ്ട് തന്നെ ഉഴുന്ന് കുതിർന്ന വരുന്നതായിരിക്കും.അതുപോലെ തന്നെ പച്ചരിയും വയ്ക്കുക ശേഷം നന്നായി കുതിർന്നുകഴിയുമ്പോൾ പുറത്തേക്കെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ട് അതേ തണുത്ത വെള്ളം തന്നെ ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക ശേഷം രണ്ടും നന്നായി മിക്സ് ചെയ്ത് ഒരു പാത്രത്തിലേക്ക് അടച്ചുവയ്ക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ മാവ് പെട്ടെന്ന് പൊന്തി വരികയും ചെയ്യും മാത്രമല്ലനല്ല സോപ്പ് പല പോലെ മാവ് കിട്ടുന്നതായിരിക്കും. ഇത് നിങ്ങൾ അധികം കുത്തി ഇളക്കി എടുക്കാതെ സാവധാനത്തിൽ കോരി ഇഡലി പാത്രത്തിൽ ആക്കി ആവി കേറ്റുക. ഇതുപോലെ ദോശയും ഉണ്ടാക്കുക. വളരെ രുചി ആയിരിക്കും ഇതുപോലെ നിങ്ങൾ ഉഴുന്ന് ഫ്രിഡ്ജിൽ വയ്ക്കു. Credit : malus tailoring class in sharjah