Making Of Tasty Kovakka Masala : കോവയ്ക്ക അരിഞ്ഞ് എടുക്കുന്നതിന് വേണ്ടി ഒരുപാട് സമയമാണല്ലോ വേണ്ടിവരുന്നത് അതുകൊണ്ട് കോവയ്ക്ക അരിഞ്ഞ് കഷ്ടപ്പെടേണ്ട ആവശ്യമില്ല അതില്ലാതെ തന്നെ നമുക്ക് വളരെ രുചികരമായ ഒരു മസാല തയ്യാറാക്കി എടുക്കാം ഇത് ചോറിനും ചപ്പാത്തിക്കും എല്ലാം കിടിലൻ കോമ്പിനേഷനാണ് ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് 1/2 കപ്പ് തേങ്ങ ചിരകിയത് നാല് പച്ചമുളക് അതുപോലെ ആവശ്യത്തിന് ഗോവയ്ക്ക് ചെറുതായി കറക്കി എടുക്കുക.
ഒരുപാട് അരയ്ക്കേണ്ട ആവശ്യമില്ല ചെറുതായി കറക്കി എടുത്താൽ മാത്രം മതി ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി രണ്ടു വഴിയേ ഉരുളൻ കിഴങ്ങ് തോൽ കളഞ്ഞ് ചെറിയ കഷണങ്ങളാക്കി അരിയുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് കുറച്ച് മല്ലി ചേർത്തു കൊടുക്കുക അതുപോലെ അര ടീസ്പൂൺ ജീരകം ചേർത്ത് നല്ലതുപോലെ ചൂടാക്കുക.
ശേഷം ഇഞ്ചി ചെറുതായി അരിഞ്ഞതും ആറ് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക ശേഷം മുക്കാൽ ടീസ്പൂൺ വറ്റൽ മുളക് ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ഒരു നുള്ള് മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക. അതിനുശേഷം ചെറുതായി അരിഞ്ഞ ഉരുളൻ കിഴങ്ങ് ചേർത്തു കൊടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക ഉരുളൻ കിഴങ്ങ് നല്ലതുപോലെ വെന്ത് ഉടഞ്ഞു വരുമ്പോൾ അതിലേക്ക് ഗോവയ്ക്ക് തേങ്ങയും ചേർത്തു കൊടുത്ത ഇളക്കി യോജിപ്പിക്കുക. ചെറിയ തീയിൽ വെച്ച് അഞ്ചുമണിക്ക് അടച്ചുവെച്ച് വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക വെന്തു പാകമാകുമ്പോൾ പകർത്താം. Credit : mia kitchen