Making Of Tasty Breakfast Poori : ബ്രേക്ഫാസ്റ്റ് തയ്യാറാക്കുവാൻ ഇനി ഒരുപാട് ആലോചിക്കേണ്ട ആവശ്യമില്ല നാളെ രാവിലെ ഇതുപോലെ ഒരു പൂരി തന്നെ ഉണ്ടാക്കാം. എങ്ങനെയാണ് ഈ സോഫ്റ്റ് ആയിട്ടുള്ള പൂരി തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മുക്കാൽ കപ്പ് പച്ചവെള്ളം എടുക്കുക അതിലേക്ക് അര ടീസ്പൂൺ പഞ്ചസാര ചേർക്കുക അര ടീസ്പൂൺ നെയ്യ് ചേർക്കുക.
ഒരു ടീസ്പൂൺ വറുത്ത റവ ചേർക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം വീണ്ടും ഒരു കപ്പ് ഗോതമ്പ് പൊടി ചേർക്കുക എല്ലാംകൂടി നല്ലതുപോലെ കുഴച്ചെടുക്കുക കൈകൊണ്ട് നന്നായി കുഴച്ചെടുക്കേണ്ടതാണ് ശേഷം ചെറിയ ഉരുളകളാക്കിയ ഉരുട്ടിയെടുക്കുക ശേഷം വൃത്തിയുള്ള ഒരു പ്ലാസ്റ്റിക് ഷീറ്റ് എടുക്കുക.
അതിന്റെ രണ്ടു വശങ്ങളിലും ഓയിൽ തേച്ചു കൊടുക്കുക ശേഷം ആദ്യത്തെ ഉരുള ഷീറ്റിന്റെ നടുവിലായി വെച്ചുകൊടുക്കുക ശേഷം മറ്റ് ഷീറ്റ് കൊണ്ട് മുകൾഭാഗത്ത് കവർ ചെയ്യുക ശേഷം ഏതെങ്കിലും ഒരു പ്ലേറ്റ് എടുത്ത് അമർത്തി പ്രസ്സ് ചെയ്തു കൊടുക്കാം. എടുത്തുനോക്കുമ്പോൾ ഒരേ കനത്തിൽ തന്നെ തയ്യാറായിരിക്കുന്നത് കാണാം.
ബാക്കിയുള്ളതും ഇതുപോലെ ഉണ്ടാക്കിയെടുക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് ഓരോ പൂരിയും ഇട്ട് നല്ലതുപോലെ പൊരിച്ച് എടുക്കുക. എല്ലാവരും പൂരി ഇതുപോലെ തയ്യാറാക്കി നോക്കൂ. Credit : sruthis kitchen