വളരെ എളുപ്പത്തിൽ തന്നെ വീട്ടമ്മമാർക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് ഇത് അവരുടെ ജോലിഭാരം കുറയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല സാധാരണ വെളുത്തുള്ളി ഇഞ്ചി എന്നിവയെല്ലാം വൃത്തിയാക്കുന്നതിനായി ഒരുപാട് സമയമാണ് ആവശ്യമായി വരുന്നത് അതിനൊരു പരിഹാരമാണ് പറയാൻ പോകുന്നത് നിങ്ങൾ കൂടുതലായി വെളുത്തുള്ളി ഇഞ്ചി എന്നിവ വാങ്ങുന്ന സമയത്ത് ആദ്യം തന്നെ വെളുത്തുള്ളിയുടെ അല്ലികൾ എല്ലാം വേർപെടുത്തി കുറച്ച് സമയം വെള്ളത്തിൽ ഇട്ടുവയ്ക്കുക.
അതുപോലെ തന്നെ ഇഞ്ചിയും ചുവന്നുള്ളിയും എല്ലാം വെള്ളത്തിലിട്ടു വയ്ക്കുക ഒരു 15 മിനിറ്റ് കഴിഞ്ഞതിനു ശേഷം അത് പുറത്തേക്ക് എടുത്ത് കൈകൊണ്ട് ഒന്ന് തിരുമിയാൽ തന്നെ അതിന്റെ തൊലിയെല്ലാം അടർന്നു വരുന്നത് കാണാം ശേഷം അത് ഒരു തുണിയിൽ ഇട്ട് നല്ലതുപോലെ ഇളക്കി എടുക്കുമ്പോൾ തന്നെ ജോലികൾ എല്ലാം വേർപെട്ട് ഉള്ളി മാത്രം നിങ്ങൾക്ക് വേർതിരിച്ചു കിട്ടുന്നതാണ്. അതിനുശേഷം ഇഞ്ചിയും അതുപോലെ വെള്ളത്തിൽ നിന്ന് എടുത്ത് ഒരു സ്പൂൺ ഉപയോഗിച്ച് കൊണ്ട് അതിന്റെ തോൽ എല്ലാം തന്നെ വൃത്തിയാക്കി എടുക്കുക .
ശേഷം ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക ശേഷം ഇഞ്ചി നന്നായി അരച്ചു വയ്ക്കുക ഇത് മറ്റൊരു പാത്രത്തിലേക്ക് പകർത്തി നന്നായി അമർത്തി വയ്ക്കുക കുറച്ച് സമയം കഴിയുമ്പോൾ അത് കട്ടിയായി വരുന്നതാണ് ശേഷം പാത്രത്തിൽ നിന്നും എടുത്ത് ചെറിയ കഷണങ്ങളാക്കി കുറച്ച് ഒരു പാത്രത്തിൽ ആക്കി വയ്ക്കാം. ഇങ്ങനെ ചെയ്താൽ ആവശ്യമുള്ള സമയത്ത് ഓരോ ചെറിയ കഷണങ്ങളാക്കി എടുത്താൽ മതിയാകും.
ഇത് നിങ്ങൾക്ക് ഫ്രീസറിൽ വച്ച് സൂക്ഷിക്കാവുന്നതാണ്. ഇഞ്ചി യുടെ കൂടെ തന്നെ നിങ്ങൾക്ക് വെളുത്തുള്ളിയും ഒരുമിച്ച് അരച്ച് ഇതുപോലെ തന്നെ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.. അതുപോലെ തന്നെ ബാക്കി വരുന്ന വെളുത്തുള്ളി അതുപോലെ വൃത്തിയാക്കി വെച്ചാൽ ചുവന്നുള്ളി എന്നിവ ഒരു കവറിൽ ആക്കി ഫ്രീസറിൽ സൂക്ഷിക്കുകയാണെങ്കിൽ എത്രനാൾ കഴിഞ്ഞാലും കേടാകാതെ ഇരിക്കും. അപ്പോൾ എല്ലാ വീട്ടമ്മമാരും ഇതുപോലെ തയ്യാറാക്കി വെക്കൂ. Credit : Ansi’s vlog