Making Of Tasty Soya 65 : വളരെ രുചികരമായ രീതിയിൽ നമുക്ക് സോയ ഉണ്ടാക്കിയാലോ ചിക്കൻ 65 എല്ലാവരും കഴിച്ചിട്ടുണ്ടാകും എന്നാൽ സോയ 65 നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഇതുപോലെ തയ്യാറാക്കു. അതിനായി ആദ്യം തന്നെ ഒരു രണ്ട് കപ്പ് സോയ എടുത്ത് ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം എടുത്ത് ചൂടാക്കി അതിലേക്ക് നന്നായി വേവിക്കുക.
വെന്തു വന്നു കഴിയുമ്പോൾ ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ കഴുകി പിഴിഞ്ഞ് മാറ്റിവയ്ക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ ഗരം മസാല കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂൺ കോൺഫ്ലവർ.,
ഒരു ടീസ്പൂൺ മൈദ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നല്ലതുപോലെ ചൂടാകുമ്പോൾ അതിലേക്ക് ഓരോ സോയയും ഇട്ടുകൊടുക്കുക.
മീഡിയം തീയിൽ വെച്ച് നല്ലതുപോലെ വേവിച്ചെടുക്കുക അതിനുശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാവുന്നതാണ് അതിലേക്ക് കുറച്ച് കറിവേപ്പിലയും പച്ചമുളക് ഇട്ട് കൊടുത്ത് മൂപ്പിച്ചെടുക്കാവുന്നതുമാണ് ശേഷം ഒരു പാത്രത്തിലേക്ക് പകർത്തിക്കുക. രുചികരമായ സോയ 65 നിങ്ങളും തയ്യാറാക്കി നോക്കൂ. Credit : Shamees kitchen
https://youtu.be/RLybuYgjxLM