നിങ്ങളിൽ പലരും മുടികൊഴിച്ചിൽ കൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്നവർ ആയിരിക്കും നിങ്ങൾക്ക് അതിനുള്ള ഒരു പരിഹാരമായിട്ടാണ് വന്നിരിക്കുന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കി മുടി നല്ലതുപോലെ വളരുന്നതിന് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു മരുന്നാണ് പറയാൻ പോകുന്നത് ഇതിനായി ആദ്യം തന്നെ ഒരു പിടി കൃഷ്ണതുളസി എടുക്കുക .
അതിലേക്ക് 8 പനികൂർക്കയുടെ ഇലയും ഒരു പിടി ആര്യവേപ്പിന്റെ ഇലയും ഒരു കപ്പ് വെളിച്ചെണ്ണയും ചേർത്ത് നന്നായി അരച്ചെടുക്കുക ശേഷം ഒരു ഇരുമ്പ് പാത്രം എടുത്ത് ചൂടാക്കി അതിലേക്ക് ഒഴിച്ചു കൊടുക്കുക ശേഷം ഒരു കപ്പ് വെളിച്ചെണ്ണയും ചേർത്ത് നന്നായി ചൂടാക്കുക ചെറിയ തീയിൽ വേണം ചൂടാക്കുവാൻ. തിളച്ച് വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ കരിഞ്ചീരകം പൊടിച്ചത് ചേർത്ത് കൊടുക്കുക .
അതോടൊപ്പം തന്നെ രണ്ട് ടീസ്പൂൺ ഉലുവ പൊടിച്ചത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം രണ്ട് ടീസ്പൂൺ നെല്ലിക്കാപ്പൊടി ചേർക്കുക മൂന്ന് ടീസ്പൂൺ നീലയമരി പൊടി ചേർക്കുക എല്ലാം ഇളക്കി യോജിപ്പിച്ച് 10 മിനിറ്റ് അടുപ്പിൽ വച്ച് ചൂടാക്കുക ശേഷം ഓഫ് ചെയ്ത് 10 മിനിറ്റ് അതെ അടുപ്പിൽ തന്നെ വയ്ക്കുക.
ഇരുമ്പുപാത്രമായതുകൊണ്ട് തന്നെ 5 മിനിറ്റ് ഇളക്കി കൊടുത്തു കൊണ്ടേയിരിക്കണം. ഒരു ദിവസം മുഴുവൻ അത് അടച്ചുതന്നെ വയ്ക്കുക. പിറ്റേദിവസം രാവിലെ ഒരു അരിപ്പ കൊണ്ട് അരിച്ച് എണ്ണ മാത്രം പകർത്തുക. ഈ മരുന്ന് നിങ്ങൾ ദിവസവും ഉപയോഗിക്കാവുന്നതാണ് വളരെ നല്ല റിസൾട്ട് തന്നെ ലഭിക്കും. Credit : sruthis kitchen