Making Of Tasty Lemone Achar : നാരങ്ങ അച്ചാർ നിങ്ങൾ ഉണ്ടാക്കുന്ന സമയത്ത് പലപ്പോഴും കൈപ്പ് അനുഭവപ്പെടാറുണ്ടോ സാധാരണ നമ്മൾ കടയിൽ നിന്ന് വാങ്ങുമ്പോൾ ഒട്ടും തന്നെ കൈപ്പ് ഉണ്ടാകാറില്ല. അതുപോലെ തന്നെ വീട്ടിൽ ഉണ്ടാക്കുമ്പോഴും രുചികരമാകാൻ ഇതുപോലെ തയ്യാറാകൂ. ഇതിനായി ആദ്യം തന്നെ ആവശ്യമുള്ള നാരങ്ങ എടുത്ത് ആവിയിൽ ഒരു അഞ്ചു മിനിറ്റ് വേവിക്കുക ശേഷം നാലായി മുറിച്ച് ഒരു പാത്രത്തിലേക്ക് പകർത്തുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഒരു നുള്ള് കായപ്പൊടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക .
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് അഞ്ചു ഗ്രാമ്പു 5 ഏലക്കായ ചേർത്ത് ചൂടാക്കുക അതിലേക്ക് അര ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക ഇവയെല്ലാം നന്നായി ചൂടാകുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുത്ത് മാറ്റിവയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം ഒരു കപ്പ് വെളുത്തുള്ളി ചേർത്ത് വഴറ്റിയെടുക്കുക.
വെളുത്തുള്ളി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കുക അടുത്തതായി മുക്കാൽ കപ്പ് ഇഞ്ചി ചെറുതായി അരിഞ്ഞതും നാലു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകരത്തി വെക്കുക. അടുത്തതായി ഒരു ടീസ്പൂൺ കടുകും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് ചൂടാക്കുക അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മൂപ്പിക്കുക ശേഷം എട്ട് ടീസ്പൂൺ മുളകുപൊടിയും മുളകുപൊടിയുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് നാരങ്ങ ചേർത്ത് ഇളക്കി യോജിപ്പിക്കുക .
അതോടൊപ്പം തന്നെ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ വറുത്തത് ചേർത്തു കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക. നല്ലതുപോലെ മിക്സ് ചെയ്ത് പകർത്തി വയ്ക്കുക അടുത്തതായി മറ്റൊരു ചൂടാക്കി അതിലേക്ക് ഒന്നേകാൽ കപ്പ് വിനാഗിരി ചൂടാക്കുക ശേഷം ചൂടോടെ അത് അച്ചാറിലേക്ക് ഒഴിക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക പൊടിച്ചു വച്ചിരിക്കുന്ന മസാല ചേർക്കുക ഒരു നുള്ള് കായപ്പൊടിയും ചേർത്ത് കൊടുക്കുക. അവസാനമായി ചൂടോടുകൂടിയ 3 ടീസ്പൂൺ നല്ലെണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. നിങ്ങൾ ഇത് രണ്ടുദിവസം കഴിഞ്ഞ് എടുക്കുന്നതായിരിക്കും വളരെ നല്ലത്. Credit : Fathimas curryworld