ചൂട് ചായക്കൊപ്പം തയ്യാറാക്കാം അടിപൊളി എണ്ണയില്ല പലഹാരം. ഇന്നത്തെ സ്പെഷ്യൽ ഇത് തന്നെ. | Making Of Tasty Steam Snack

Making Of Tasty Steam Snack : നേന്ത്രപ്പഴവും അരിപ്പൊടിയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു എണ്ണയില്ലാ പലഹാരം ഉണ്ടാക്കിയാലോ. ഇതിനായി നന്നായി പഴുത്ത മൂന്ന് നേന്ത്രപ്പഴം ആവശ്യമാണ് അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് ഒഴിച്ചു കൊടുക്കുക.

ശേഷം പഴം ചെറുതായി അരിഞ്ഞു ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക നന്നായി വെന്ത് ഉടഞ്ഞു വരുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി ചേർത്ത് കൊടുക്കുക നന്നായി കുറുകി വരുമ്പോൾ അതിലേക്ക് കുറച്ച് ഏലയ്ക്കാപ്പൊടി ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം ഒരു കപ്പ് അരിപ്പൊടിയും അരക്കപ്പ് ഇടിയപ്പത്തിന്റെ പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ഒരു നുള്ളു ചേർക്കുക .

കൈവിടാതെ തന്നെ ഇളക്കി കൊടുക്കേണ്ടതാണ്. ഒരുപാട് കട്ടിയായി തോന്നുന്നുണ്ടെങ്കിൽ അതിലേക്ക് കുറച്ച് ചൂടുവെള്ളം ചേർത്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ് ശേഷം 5 മിനിറ്റ് തവികൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക എല്ലാം മിക്സ് ആയി വരുമ്പോൾ പാത്രം പകർത്തി വയ്ക്കുക. ചൂട് മാറുന്നതിനു വേണ്ടി മാറ്റിവയ്ക്കുക .

ചെറുതായി ചൂടാറി വരുമ്പോൾ കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക അതിനുശേഷം വാഴയിലയെടുത്ത് അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ചതുരാകൃതിയിൽ ആക്കി ഇലയിൽ വെച്ച് പൊതിഞ്ഞെടുക്കുക ഇത് ആവിയിൽ നല്ലതുപോലെ വേവിച്ചെടുക്കുക. വളരെ രുചികരമായ ഈ പലഹാരം നിങ്ങളും തയ്യാറാക്കി നോക്കാൻ മറക്കല്ലേ. : credit : Sheeba’s recipe’s

Leave a Reply

Your email address will not be published. Required fields are marked *