Making Of Tasty Karikku Dosa : രാവിലെ ബ്രേക്ക് ഫാസ്റ്റിന് എല്ലാവരും ദോശ ഉണ്ടാക്കാറുണ്ടല്ലോ സാധാരണ ദോശ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ കരിക്ക് ദോശ ഉണ്ടാക്കി നോക്കിയാലോ ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ് ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് പച്ചരി എടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ ഉഴുന്നു ചേർക്കുക അതുപോലെ കാൽ ടീസ്പൂൺ ഉലുവ ചേർക്കുക.
ഇവ നല്ലതുപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിരാനായി മാറ്റിവയ്ക്കുക. നന്നായി കുതിർന്നു വന്നു കഴിയുമ്പോൾ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇട്ടു കൊടുക്കുക അതോടൊപ്പം തന്നെ ഒരു കപ്പ് കരിക്ക് ചേർത്തു കൊടുക്കുക. ശേഷം ഒരു കപ്പ് ചോറും ചേർത്ത് കൊടുക്കുക ശേഷം രണ്ടു നുള്ള് ഈസ്റ്റ് ചേർക്കുക.
ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക നിങ്ങൾക്ക് വേണമെങ്കിൽ കരിക്ക് വെള്ളം ചേർത്തു കൊടുക്കാവുന്നതാണ് അതൊരു പാത്രത്തിലേക്ക് പകർത്തി മാവ് അടച്ചുവയ്ക്കുക നിങ്ങൾ തലേദിവസം രാത്രി തന്നെ തയ്യാറാക്കി വെക്കുന്നതായിരിക്കും നല്ലത് പിറ്റേദിവസം നോക്കുമ്പോഴേക്കും മാവ് നന്നായി പതഞ്ഞു പൊന്തി വന്നിരിക്കുന്നത് കാണാം.
അതിനുശേഷം ദോശ ഉണ്ടാക്കുന്ന പാൻ ചൂടാക്കി അതിലേക്ക് മാവ് ആവശ്യത്തിന് ഒഴിച്ചുകൊടുക്കുക ഒരുപാട് പരത്തേണ്ട ആവശ്യമില്ല ചെറുതായി പരത്തുക അതിനുമുകളിൽ നിങ്ങൾക്ക് വേണമെങ്കിൽ വെളിച്ചെണ്ണയോ നെയ്യോ ചേർക്കാവുന്നതാണ്. ശേഷം നന്നായി മൊരിഞ്ഞു വരുമ്പോൾ പകർത്തുക. ഇതിന്റെ കൂടെ നിങ്ങൾക്ക് സാമ്പാർ ചട്നിയോ മുട്ടക്കറിയോ കൂട്ടി കഴിക്കാവുന്നതാണ്. Credit : Sheeba’s recipe s