Making Of Tasty Vella Kadala : ആദ്യമായി പാചകത്തിൽ ഇറങ്ങുന്നവർക്ക് പോലും വളരെ ആത്മവിശ്വാസത്തോടെ തയ്യാറാക്കാൻ പറ്റിയ ഒരു കടലക്കറിയുടെ റെസിപ്പിയാണ് പറയാൻ പോകുന്നത്. വെള്ളക്കടല നല്ല മസാലയിൽ പൊതിഞ്ഞെടുത്ത് ഒരു കറി തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ 750 ഗ്രാം വെള്ളക്കടല എടുത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക.
നന്നായി കുതിർന്നു വന്നു കഴിയുമ്പോൾ അത് ഒരു കുക്കറിലേക്ക് മാറ്റി .ആവശ്യത്തിന് വെള്ളം ഉപ്പ് എന്നിവ ചേർത്ത് അടച്ചുവെച്ച് വേവിക്കുക. നന്നായി വെന്ത് കഴിയുന്ന സമയത്ത് മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം രണ്ട് ഏലക്കായ രണ്ട് ഗ്രാമ്പൂ അര ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് ചൂടാക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
സവാള വഴന്ന് നിറം മാറിവരുന്ന സമയം കൊണ്ട് ഒരു മിക്സിയുടെ ജാറിൽ ഒരു തക്കാളി ചെറുതായി അരിഞ്ഞതും ഒരു കപ്പ് തേങ്ങ ചിരകിയതും ചേർത്ത് നന്നായി അരച്ചെടുക്കുക. വഴന്നു വരുമ്പോൾ അതിലേക്ക് ചേർത്ത് കൊടുക്കുക ശേഷം രണ്ട് ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടിഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ ഗരംമസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
പച്ചമണം എല്ലാം മാറി വരുന്ന സമയത്ത് അതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന കടലയും വെള്ളവും ഒരുമിച്ച് ഒഴിച്ചുകൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക അപ്പോഴേക്കും കറി നല്ലതുപോലെ കുറുകി വരുന്നതായിരിക്കും ശേഷം ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം നിങ്ങൾക്ക് കുറച്ചു മല്ലിയിലയോ കറിവേപ്പിലയോ ചേർത്ത് പകർത്തി വയ്ക്കാം. Credit : Shamees kitchen