മഴക്കാലമാണ് വരാൻ പോകുന്നത് വളരെയധികം ശ്രദ്ധയോടെ വീടും പരിസരവും എല്ലാം കൃത്യമായി നമ്മൾ വൃത്തിയാക്കേണ്ടതുണ്ട് എന്നാൽ എത്രയൊക്കെ വൃത്തിയാക്കിയാലും വൈകുന്നേര സമയത്ത് വീടിനകത്തേക്ക് കയറിവരുന്ന ഒരാളാണ് കൊതുകുകൾ കൊതുകുകൾ വളരെ ചെറുതാണെങ്കിലും വളരെ മാരക മായിട്ടുള്ള അസുഖങ്ങൾ നമുക്ക് ഉണ്ടാക്കാൻ കഴിവുള്ളവയാണ് .
അവ അതുകൊണ്ടുതന്നെ നമ്മൾ കൊതുകിനെ വീട്ടിൽ നിന്നും ഓടിക്കേണ്ടത് വളരെ അത്യാവശ്യമാണ് .കൊതുകിനെ വീട്ടിൽ നിന്നും ഓടിക്കുന്നതിന് പലതരത്തിലുള്ള സാധനങ്ങളും വിപണികളിൽ നിന്ന് വാങ്ങാൻ സാധിക്കുന്നു ഉണ്ടാകാം എന്നാൽ ആരോഗ്യത്തിന് ഒട്ടും തന്നെ ഗുണകരമല്ലാത്തവയാകും അതിൽ പലതും. ഇവിടെ ഇതാ ആരോഗ്യത്തിന് യാതൊരു കുഴപ്പവും ഉണ്ടാക്കാത്ത രീതിയിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കൊതുക് നാശിനിയെ പറ്റിയാണ് പറയാൻ പോകുന്നത്. അതിനായി ഒരു സവാള എടുക്കുക ശേഷം അത് ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ് അതിനുശേഷം നീര് മാത്രം ഒരു ഗ്ലാസ്സിലേക്ക് അരിച്ച് ഒഴിക്കുക അതിലേക്ക് മൂന്നോ നാലോ കർപ്പൂരം പൊടിച്ച് ചേർക്കുക.
അതിനുശേഷം നന്നായി ഇളക്കി യോജിപ്പിക്കുക തുടർന്ന് ഒരു അലുമിനിയം ഫോയിൽ പേപ്പർ അതിനു മുകളിൽ വെച്ച് പൊതിഞ്ഞ് ഒരു ഹാൾ ഇട്ടതിനുശേഷം ഒരു തിരി അതിലേക്ക് ഇറക്കി വയ്ക്കുക. കൊതുക് വരുന്ന സമയം തിരി കത്തിക്കുക. അങ്ങനെ ചെയ്താൽ കൊതുക് എല്ലാം തന്നെ വീട്ടിൽ നിന്നും പോകുന്നതായിരിക്കും. നിങ്ങളും ചെയ്തു നോക്കൂ. Credit : grandmother tips