Making Of Tasty Potato Fry : ഇന്ന് രാത്രി തയ്യാറാക്കുന്നത് ചോറോ ചപ്പാത്തിയോ ആയിക്കോട്ടെ മറക്കാതെ ഈ ഉരുളൻ കിഴങ്ങ് വറുത്തത് കൂടി തയ്യാറാക്കുക നിങ്ങൾ അറിയാതെ പോകരുത്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു ടീസ്പൂൺ പരിപ്പും ഒരു ടീസ്പൂൺ ഉഴുന്നും ചേർത്ത് ചെറിയ നിറം മാറുന്നതുവരെ ചൂടാക്കുക ശേഷം മൂന്ന് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം 5 ചുവന്നുള്ളി ചതച്ചതും ചേർക്കുക. അതിനുശേഷം നാല് ഉരുളൻകിഴങ്ങ് വട്ടത്തിൽ കനം കുറഞ്ഞ അരിഞ്ഞെടുത്തത് ചേർത്തു കൊടുക്കുക.
ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കേണ്ടതാണ് ഉരുളക്കിഴങ്ങ് നല്ലതുപോലെ പാകമായി വരണം അടച്ചുവെച്ച് വേവിക്കാവുന്നതുമാണ്. പകുതി വെന്തു വരുമ്പോൾ അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി അര ടീസ്പൂൺ കുരുമുളകുപൊടി .,
അര ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ പെരുംജീരകപ്പൊടി എന്നിവയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു അഞ്ചുമിനിറ്റ് വീണ്ടും അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ പാകമാകുമ്പോൾ രണ്ടു നുള്ള് കായപ്പൊടിയും കുറച്ചു കറിവേപ്പിലയും അര ടീസ്പൂൺ ചെറുനാരങ്ങ നീരും ചേർത്ത് പകർത്തി വയ്ക്കാം. Credit : Shamees kitchen