വളരെ പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമാണ് ഇന്ന് സങ്കട ഹര ചതുർത്തി നമ്മുടെ എല്ലാ ദുഃഖങ്ങളും ഇല്ലാതാക്കാൻ മഹാഗണപതി ഭഗവാൻ പൂർണ അനുഗ്രഹം ചൊരിയുന്ന ഭാവത്തിൽ നിൽക്കുന്ന ദിവസമാണ് ഇന്ന്. ഇന്നത്തെ ദിവസം തീർച്ചയായും മുടങ്ങാതെ മറക്കാതെ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് ഇതിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ മുടങ്ങാതെ ചെയ്താൽ മതി നിങ്ങളിൽ ഭഗവാൻ നിങ്ങൾക്ക് പൂർണ്ണ അനുഗ്രഹം നൽകുകയും ചെയ്യും. ഭഗവാന്റെ പ്രീതിക്കുവേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
ഇന്നത്തെ പ്രധാനപ്പെട്ട ഒരു കാര്യം ക്ഷേത്രദർശനം തന്നെയാണ് ഭഗവാനെ കറുക സമർപ്പിക്കുക അല്ലെങ്കിൽ മാല സമർപ്പിക്കുക ഇതാണ് ആദ്യത്തെ കാര്യം സന്ധ്യയ്ക്ക് രാവിലെയോ എപ്പോൾ വേണമെങ്കിലും പോകാവുന്നതാണ്. എല്ലാവിധ അനുഗ്രഹങ്ങളും നൽകുന്നതായിരിക്കും ആഗ്രഹങ്ങൾ ഉള്ളവർ ആണെങ്കിൽ കറുക മുക്കുറ്റി മാല സമർപ്പിച്ച പ്രാർത്ഥിക്കുക. എത്ര വലിയ ആഗ്രഹമായാലും നടന്നിരിക്കും. അതുപോലെ തന്നെ ഇന്നത്തെ ദിവസം ക്ഷേത്രദർശനം നടത്തുമ്പോൾ വെളുത്ത വസ്ത്രം അണിയാൻ ശ്രമിക്കുക അതുപോലെ വീട്ടിൽ ഗണപതിയുടെ ചിത്രം ഇല്ലാത്ത വ്യക്തികൾക്ക് ഗണപതിയുടെ ചിത്രം വാങ്ങി കൊണ്ടുവരുന്നത് വളരെ നല്ലതാണ് .
സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ഭഗവാനെ നിവേദ്യം സമർപ്പിക്കുന്നത് വളരെ നല്ലതാണ് നമ്മളാൽ കഴിയുന്ന രീതിയിൽ ഭഗവാനെ എന്ത് വേണമെങ്കിലും സമർപ്പിക്കാവുന്നതാണ്. ശർക്കരയോ പഴമോ അവലോ സമർപ്പിക്കാം. വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അവരെക്കൊണ്ട് സമർപ്പിക്കുന്നത് ആയിരിക്കും നല്ലത്. അതുപോലെ വീടിന്റെ പരിസരങ്ങളിലും മുക്കുറ്റി ഉണ്ടെങ്കിൽ അത് പറിച്ച് ക്ഷേത്രത്തിൽ സമർപ്പിക്കുന്നത് വീട്ടിൽ ഭഗവാന്റെ ചിത്രത്തിന് മുൻപിൽ മാല കെട്ടുകയോ അല്ലെങ്കിൽ സമർപ്പിക്കുകയോ ചെയ്യാം.
അതുപോലെ ക്ഷേത്രദർശനം നടത്തുന്നവർ 12 ഏറ്റം ഭഗവാന്റെ മുൻപിൽ ഇടേണ്ടതാണ്. എല്ലാ തെറ്റുകൾക്കും മാപ്പ് ചോദിക്കുവാനും നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടുന്നതിനുവേണ്ടിയും ഭഗവാനോട് പ്രാർത്ഥിക്കാവുന്നതാണ്. ഭഗവാനെ പ്രാർത്ഥിക്കുന്നത് പോലെ തന്നെ ചന്ദ്ര ഭഗവാനെ പ്രാർത്ഥിക്കുന്നതും ഇന്നത്തെ ദിവസം വളരെ ഉത്തമം ആയിട്ടുള്ള കാര്യമാണ് ഇന്നത്തെ സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തിയതിനുശേഷം ഭഗവാനെ പ്രാർത്ഥിക്കുന്നതും വളരെ ഉത്തമമാണ്. മറക്കാതെയും മുടങ്ങാതെയും നിങ്ങൾ ഇതിൽ ഏതെങ്കിലും ഒരു കാര്യം ചെയ്യേണ്ടതാണ്. Credit : Infinite stories