Making Of Tasty Restaurant Style Poori Masala : രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ വളരെ സോഫ്റ്റ് ആയ പൂരി തന്നെ മതി. ആ പുറത്ത് പോകുമ്പോൾ കടകളിൽനിന്ന് കിട്ടുന്ന അതേ പോലെ തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക അതിലേക്ക് ഒരു കപ്പ് മൈദപ്പൊടിയും ചേർത്തു കൊടുക്കുക ശേഷം രണ്ട് ടീസ്പൂൺ അളവ ചേർത്തു കൊടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം രണ്ട് ടീസ്പൂൺ ഓയിൽ ചേർത്തു കൊടുക്കുക ശേഷം കൈകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കുക ചപ്പാത്തിക്ക് എങ്ങനെയാണോ മാവ് തയ്യാറാക്കുന്നത് അതുപോലെ കുഴച്ചെടുക്കുക ശേഷം കുറച്ചു വെളിച്ചെണ്ണ മാവിന്റെ മുകളിൽ തേച്ചതിനു ശേഷം ഒരു 10 മിനിറ്റ് മാറ്റി വയ്ക്കുക.
മാവ് വളരെ സോഫ്റ്റ് ആയി കിട്ടാൻ വേണ്ടിയാണ് ഇതുപോലെ ചെയ്യുന്നത് അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക ഓരോ ഉരുളകളും ഒരേ വലിപ്പത്തിൽ വച്ച് നല്ലതുപോലെ പരത്തിയെടുക്കുക ഇതിനായി നിങ്ങൾക്ക് ഏതു മാർഗം വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഓരോ പൂരിയും ഇട്ട് പൊരിച്ചെടുക്കുക ഇതിൽ റവ ചേർത്തത് കൊണ്ട് തന്നെ ഒട്ടും എണ്ണ കുടിക്കും എന്ന പേടി വേണ്ട. സാധാരണ റസ്റ്റോറന്റിൽ നിന്നെല്ലാം കിട്ടുന്ന പൂരി പൊന്തി വരുന്നത് പോലെ നന്നായി പൊന്തി വരുന്നതായിരിക്കും അതുപോലെ വളരെ സോഫ്റ്റ് ആയിരിക്കും ഒരു തവണയെങ്കിലും നിങ്ങൾ ഇതുപോലെ തയ്യാറാക്കി നോക്കൂ ഇതിന്റെ കൂടെ നല്ല മസാലക്കറി എല്ലാം കിടിലൻ ടേസ്റ്റ് ആയിരിക്കും. Credit : Fathimas curryworld