Making Of Soya Dry Roast Recipe : സോയ സാധാരണയായി നമ്മളെല്ലാവരും കറിവെച്ച് കഴിച്ചിട്ടുണ്ടാകും എന്നാൽ അത് എപ്പോഴെങ്കിലും ഫ്രൈ ചെയ്തു കഴിച്ചു നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ നിങ്ങൾ ഫ്രൈ ചെയ്ത് ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കൂ ഇതിന്റെ രുചി വേറെ തന്നെയാണ് ചപ്പാത്തിയുടെ കൂടെ കഴിക്കാൻ ഇത് കിടിലൻ കോമ്പിനേഷനാണ് നിങ്ങളും ഒരുതവണ സോയ ഇതുപോലെ തയ്യാറാക്കൂ. ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു കപ്പ് സോയ ചങ്ക്സ് അതിലേക്കു ഇട്ടുകൊടുക്കുക ശേഷം നന്നായി വേവിച്ചെടുക്കുക.
ശേഷം മൂന്നുപ്രാവശ്യമെങ്കിലും സാധാരണ വെള്ളത്തിൽ കഴുകി പിഴിഞ്ഞ് എടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മൂന്ന് ഗ്രാമ്പു ഒരു ചെറിയ കഷണം കറുവപ്പട്ട ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് നാലു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി മൂപ്പിക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് വഴറ്റിയെടുക്കുക ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി രണ്ട് ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക ശേഷം രണ്ട് തക്കാളി വളരെ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ശേഷം വേവിച്ചു വച്ചിരിക്കുന്ന സോയ ചങ്ക്സ് ചേർത്തു കൊടുക്കുക അതിലേക്ക് വളരെ കുറച്ചു മാത്രം വെള്ളം ചേർത്ത് ഇളക്കി യോജിപ്പിച്ച് അടച്ചു വയ്ക്കുക. 5 മിനിറ്റിനുശേഷം തുറന്ന് ഇളക്കി കൊടുക്കുക ഡ്രൈ ആയി വരുന്നത് വരെ കൈവിടാതെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. ഡ്രൈയായി വരുമ്പോൾ ഒരു ടീസ്പൂൺ ടൊമാറ്റോ സോസും മൂന്ന് പച്ചമുളക് കുറച്ച് കറിവേപ്പിലയും അര ടീസ്പൂൺ ചെറുനാരങ്ങാനീരും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം പകർത്തി വയ്ക്കാം. Credit : Shamees kitchen