Tasty Coconut Meen Curry : ഇന്ന് മീൻ കറി ഉണ്ടാക്കുമ്പോൾ എല്ലാ വീട്ടമ്മമാരും ഇതുപോലെ തയ്യാറാക്കി നോക്കൂ. തേങ്ങ അരച്ച മീൻ കറിതയ്യാറാക്കിയാൽ എല്ലാവർക്കും തന്നെ വളരെയധികം ഇഷ്ടമാകുന്നതാണ്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് എടുക്കുക.
അതിലേക്ക് 4 ചുവന്നുള്ളി രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുത്ത് മാറ്റിവെക്കുക അടുത്തതായി ഒരു മൺപാത്രം ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് കാൽ ടീസ്പൂൺ ഉലുവ നാലു വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് 7 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. തക്കാളി പകുതി വരുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം മൂന്ന് കുടംപുളിയും ആവശ്യമെങ്കിൽ കുറച്ച് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കാൻ ആയിരിക്കുക.
തിളച്ചു വരുമ്പോൾ അതിലേക്ക് മീൻ ഇട്ടു കൊടുക്കുക ശേഷം മീൻ വെന്തു വരുന്നത് വരെ അടച്ചുവെച്ച് വേവിക്കുക. മീൻ കറി നന്നായി കുറുകി ഭാഗമായതിനുശേഷം മൂന്ന് പച്ചമുളക് ഒരു കറിവേപ്പിലയും കുറച്ചു വെളിച്ചെണ്ണയും ഒഴിച്ച് 5 മിനിറ്റ് അടച്ച് വയ്ക്കുക. അതിനുശേഷം കഴിക്കാവുന്നതാണ്. Credit : Shamees kitchen