കല്യാണസദ്യയിൽ വിളമ്പുന്ന അഞ്ചുമിനിറ്റ് അച്ചാറിന്റെ രഹസ്യ കൂട്ട് ഇതാ. ഇനി നമുക്കും തയ്യാറാക്കാം. | Making Of Tasty Instant Achar

Making Of Tasty Instant Achar : കല്യാണസദ്യകൾക്കെല്ലാം പോകുമ്പോൾ സദ്യയിൽ വിളമ്പുന്ന അച്ചാറുകൾ നമ്മൾ കഴിച്ചിട്ടില്ല വളരെ കുറഞ്ഞ സമയം കൊണ്ടായിരിക്കും അവർ അത് തയ്യാറാക്കുന്നത് എങ്കിലും എന്തൊരു രുചി ആയിരിക്കും അതിന്. അതിന്റെ പിന്നിൽ ഒരു രഹസ്യമുണ്ട് കുറച്ചു രഹസ്യ ചേരുവകൾ ഉണ്ട് അറിയാത്തതുകൊണ്ടാണ് നമ്മൾ ഉണ്ടാകുമ്പോൾ ആരു വരാതെ പോകുന്നത് എന്നാൽ ഇനി നമുക്ക് അതേ രുചിയിൽ തന്നെ തയ്യാറാക്കാം. ഇത് ഉണ്ടാക്കുന്നതിനുവേണ്ടി ആദ്യം തന്നെ ആവശ്യമുള്ള മാങ്ങ എടുത്ത് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.

ശേഷം അതിലേക്ക് കുറച്ചു മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു സമയം മാറ്റിവയ്ക്കുക അടുത്തതായി മറ്റൊരു പാത്രത്തിൽ 2 ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ ഉലുവ ഒരു ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് നന്നായി ചൂടാക്കുക ശേഷം അത് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുത്ത് മാറ്റിവെക്കുക അടുത്തതായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് കുറച്ചു നല്ലെണ്ണ ഒഴിച്ച് കൊടുക്കുക .

എണ്ണ ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുകും 20 വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. മൂത്തു വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ കായപ്പൊടിയും എരുവിനാവശ്യമായ മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക മുളകുപൊടിയുടെ പച്ചമണം മാറിവരുന്ന സമയത്ത് കുറച്ച് കറിവേപ്പിലയും അതോടൊപ്പം മാറ്റിവെച്ചിരിക്കുന്ന മാങ്ങയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

അതോടൊപ്പം അടിച്ചുവച്ചിരിക്കുന്ന മസാലക്കൂട്ടും ആവശ്യത്തിന് ഉപ്പും കുറച്ചു വിനാഗിരിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. നല്ലതുപോലെഎല്ലാം നന്നായി ചൂടായി പാകമാകുമ്പോൾ പകർത്തി വയ്ക്കാം. ഇത്ര മാത്രമേയുള്ളൂ നിങ്ങളും തയ്യാറാക്കുക. Credit: Lillys natural tips

Leave a Reply

Your email address will not be published. Required fields are marked *