Making Of Tasty Nool Porotta : നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ പൊറോട്ട ഉണ്ടാക്കാം ആദ്യമായി പൊറോട്ട ഉണ്ടാക്കുന്നവർക്ക് പോലും ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാം ഇതിനായി മൂന്ന് ചേരുവകൾ മാത്രമേ ആവശ്യമുള്ളൂ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദപ്പൊടി എടുക്കുക അതിലേക്ക് മുക്കാൽ ടീസ്പൂൺ പഞ്ചസാര ഇട്ടുകൊടുക്കുക .
ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക അതുപോലെ ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. ഒരു 10 മിനിറ്റ് എങ്കിലും കൈകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കേണ്ടത് വളരെ അത്യാവശ്യമാണ് ശേഷം നന്നായി സോഫ്റ്റ് ആയി കഴിയുമ്പോൾ പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിനുമുകളിലായി കുറച്ച് ഓയിൽ തേച്ചു കൊടുക്കുക രണ്ടു മണിക്കൂർ എങ്കിലും കുറഞ്ഞത് മാവ് മാറ്റിവയ്ക്കേണ്ടതാണ്.
അതിനുശേഷം ഒരേ വലിപ്പത്തിലുള്ള ഉരുളകൾ ഉരുട്ടിയെടുക്കുക. ശേഷം ഓരോ ഉരുളകളും എത്രത്തോളം കനം കുറയ്ക്കാൻ പറ്റും അത്രത്തോളം കനം കുറച്ച് പരത്തിയെടുക്കുക ശേഷം അതിലേക്ക് കുറച്ച് എണ്ണ തേച്ചു കൊടുക്കുക അതുകഴിഞ്ഞ് ഒരു കത്തികൊണ്ട് നീളത്തിൽ വരകൾ ഇട്ടു കൊടുക്കുക ശേഷം ഒരു ഭാഗത്ത് നിന്നും റോൾ ചെയ്ത് എടുക്കുക.
റോൾ ആയി കഴിയുമ്പോൾ അത് ചെറുതായി കൈകൊണ്ട് നീട്ടിയതിനുശേഷം വട്ടത്തിൽ ചുറ്റിച്ച് എടുക്കുക. ശേഷം ആവശ്യമുള്ള വലുപ്പത്തിൽ പരത്താവുന്നതാണ്. അതുകഴിഞ്ഞ് ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ തേച്ചതിനു ശേഷം ഓരോ പൊറോട്ടയായി ഇട്ട് നന്നായി ചുട്ടെടുക്കുക. ഇന്ന് തന്നെ നിങ്ങൾ തയ്യാറാക്കി നോക്കൂ ഇത് വളരെ എളുപ്പമാണ്. Credit : Neethus Malbar kitchen